ഫാസിലിനെ പുകഴ്ത്തി നടൻ സൂര്യ…

0
44

ഫാസില്‍ നിര്‍മിച്ച് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്ത് വന്നതിനു ശേഷം ഫാസിലിനെ പുകഴ്ത്തി നടൻ സൂര്യ. തന്റെ ട്വിറ്ററിലൂടെ യാണ് താരം തന്റെ അഭിപ്രായം പങ്ക് വെച്ചത്.ഫാസില്‍ സാറിനോട് എപ്പോഴും ബഹുമാനവും സ്‌നേഹവുമാണെന്നും, ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നുമാണ് സൂര്യ ട്വീറ്റ് ചെയ്തത്.

‘ഫാസില്‍ സാറിനോട് സ്‌നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്.തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’; സൂര്യ ട്വീറ്റില്‍ പറയുന്നു. സൂര്യയും ഫഹദും അഭിനയിച്ച ലോകേഷ് കനകരാജ് ചിത്രം വിക്രം വന്‍ വിജയമായിരുന്നു. നേരത്തെ കമല്‍ഹാസനും മലയന്‍ കുഞ്ഞിന് ആശംസകളുമായി എത്തിയിരുന്നു. ‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്.