വിവാഹിതരും അവിവാഹിതരുമായ യുവതിയുവാക്കൾക്കു വേണ്ടി എഫ്ഐ ഇവന്റസ് ഒരുക്കിയ ഫാഷൻ ഷോ ശ്രദ്ധേയമായി .കേരളത്തിലെ ഫാഷൻ രംഗത്ത് പുതിയ വിസ്മയം തീർത്തിരിക്കുകയാണ് എഫ് .ഐ ഇവന്റസ് .വിവാഹിതരും അവിവാഹിതരുമായ യുവതി യുവാക്കൾക്ക് വേണ്ടി എഫ്. ഐ. ഇവന്റസ് ഒരുക്കിയ ഷോ ലോക റെക്കോർഡ് നേടി ഫാഷൻ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് .
സൗന്ദര്യ മത്സരം എന്നതിനപ്പുറം സ്ത്രീ ശാക്തീകരണം, ഗാർഹീക പീഡനം, കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ലെ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു മത്സരം നടന്നത് .
മത്സരത്തിൽ അനുഷ്ക ജയരാജ് എഫ്. ഐ. ഇവന്റസ് മിസ് കേരളയായും.
ഉത്തര ശരത് ഫസ്റ്റ് റണ്ണർ അപ്പ് ആയും,മരിയ അഗസ്റ്റിൻ സെക്കന്റ് റണ്ണർ അപ്പ് ആയും തെരെഞ്ഞെടുക്കപ്പെട്ടു.വിവാഹിതരായ വനിതകൾക്കുവേണ്ടി നടത്തിയ മത്സരത്തിൽ നമ്രത പ്രകാശ് മിസ്സിസ് കേരളയായി. ശ്രീ ലക്ഷ്മി ശങ്കർ ഫസ്റ്റ് റണ്ണറപ്പായും ഷാലി രഞ്ജിത് സെക്കൻഡ് റണ്ണറപ്പായും ആയും തിരഞ്ഞെടുത്തു.
വിവാഹിതരായ പുരുഷൻമാർക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ജാസിം നാലകത്ത് എഫ്. ഐ. ഇവന്റസ് മിസ്റ്റർ കേരള ആയും .ഷിബിൽ മുഹമ്മദ് ഫസ്റ്റ് റണ്ണർ അപ്പ് ആയും ,എ.ഷാനിക് സെക്കന്റ് റണ്ണർ അപ്പ് ആയും.അവിവാഹിതരായ പുരുഷന്മാരിൽ ജോയിസ് ജിജിയും വിജയിച്ചു.
പ്രശസ്ത സിനിമാ താരം സണ്ണി വെയിൻ, അപർണ നായർ എന്നിവർ വിജയികൾക്ക് കിരീടധാരണം നിർവഹിച്ചു.സിനിമാ താരങ്ങളായ ഇടവേള ബാബു. റോൺസെൻ വിൻസെന്റ്,ശോഭ വിശ്വനാദ് , ഡയറക്ടർഷാനിൽ മുഹമ്മദ്അമൃതസുരേഷ് ,
ഡോ.സംഗീത ജനചന്ദ്രൻ എന്നിവർ വിധികർത്താക്കളായി.