ലുധിയാന ജില്ലാ  കോടതി സമുച്ചയത്തിൽ വൻ സ്ഫോടനം;ദൃശ്യങ്ങൾ

0
145

പഞ്ചാബിലെ ലുധിയാന ജില്ലാ  കോടതി സമുച്ചയത്തിൽ വൻ സ്ഫോടനം.സ്‌ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു .ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് .

ആറ് നിലകളുള്ള കോടതി കെട്ടിടത്തിലെ  ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെ കോടതി ചേരുന്നതിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു.. പൊലീസും അഗ്‌നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കോടതി പരിസരത്തുനിന്നും എല്ലാവരേയും ഒഴിപ്പിച്ചു. സ്ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

സ്ഫോടനത്തില്‍ കുളിമുറിയുടെ ഭിത്തിയും തൊട്ടടുത്തുള്ള മുറികളിലെ ജനലുകളും തകര്‍ന്നിട്ട് . അഭിഭാഷകര്‍ സമരത്തിലായതിനാല്‍ സ്ഫോടന സമയത്ത് കോടതിക്കുള്ളില്‍ കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു..ലുധിയാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ കമ്മീഷണറുടെ ഓഫീസിന് സമീപമാണ് ജില്ലാ കോടതി സ്ഥിതി ചെയ്യുന്നത്.

പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചട്ടുണ്ട് . ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി  പരിശോധന നടത്തിവരികയാണ് .  സ്‌ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. എൻഐഎ സംഘവും സ്ഥലത്ത് എത്തും. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പഞ്ചാബ്  മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു.ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ ചില ദേശവിരുദ്ധ ഘടകങ്ങളാകാം എന്നും കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും  കുറ്റക്കാരെ ഉടൻ തന്നെ  കണ്ടെത്തുമെന്നും എത്രയും വേഗം  ലുധിയാന സന്ദർശിക്കുമെന്നും ചന്നി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉപമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചു. സഫോടനത്തില്‍ അന്വേഷണം വേണമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.