20 കോടിയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

0
182

ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത്സോറിന്റെ വിശ്വസ്ഥതയും ഖനന വകുപ്പ് സെക്രട്ടറിയും ആയ പൂജാ സിംഗാളിന്റെ വീട്ടിൽ നിന്ന് 20 കോടിയുടെ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. എൻഫോഴ്സ്മെന്റ് ഡയറകട്റേറ്റ് നടത്തിയ റെയ്ഡിലാണ് തുക കണ്ടെത്തിയത്. 5 സംസ്ഥാനങ്ങളിലായാണ് ഇഡിയുടെ റെയ്ഡ് വ്യാപിപ്പിച്ചിരുന്നത്. അതിനിടെയാണ് 20 കോടിയെന്ന വലിയ തുക പണമായി തന്നെ ഇ‍ഡി കണ്ടെത്തയിത്.

വലിയ പെട്ടികളിൽ പണം കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഞെട്ടിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്. 2008 11 കാലഘട്ടത്തിൽ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വലിയൊരു അവിമതിക്കേസ് ഉയർന്ന് വന്നിരുന്നു. അന്ന്ഇഡി റജിസ്റ്റർ ചെയ്ത കേസിാണ് ഇപ്പോൾ നടപടി ഉള്ളത്. അന്നൊരു എൻജീനിയർ റാം സിൻഹയെ ഇഡി ചോദ്യം ചയ്തിരിരുന്നു.അദ്ദേഹത്തിന്റെ മൊഴി പ്രകാരം കുന്തി ജില്ലയിലെ കളക്ടർ ആയിരുന്ന പൂജ സിം​ഗാളിന് കമ്മീഷൻ പൈസ നല്കി എന്നായിരുന്നു രാം സിൻഹയുടെ വെളിപ്പെടുത്തൽനടത്തിയത്ത് തുടർന്ന് ഇഡിഅന്വേഷണം പൂജ സിൻ​ഗയിലേക്ക് എത്തുന്നത്.

വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ഈ നടപടിയിലേക്ക് വരുന്നത് സമയം കൂടി ശ്രദ്ദേയമാണ്. ഹേമൻ്ത് സ്വേറിന് എതിരെ അഴിമതിയാരോപണം നിലനിൽക്കുന്ന ഒരു സാഹചര്യം കൂടിയാണിത്. ഖനനവുമായി ബന്ധപ്പെട്ടാണ്ഈ ആരോപണം. ഇദ്ദേഹത്തിന്റെ സഹോദരനെതിരെ ഇലക്ഷൻ കമ്മീഷനും വിശദീകരണംആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് പൂജയ്ക്കെതിരെ ഇത്തരം ഒരു കേസ് വരുന്നത്. ഇവരുടെ ഭർത്താവിന്റെ റാഞ്ചിയുലുള്ള ആശുപ്ത്രിയിൽഅടക്കം റെയഡ് നടത്തിയിരിക്കുന്നു.