ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു !;ഒഴിവായത് വൻ ദുരന്തം

0
163

തൃശൂര്‍ ആറാട്ടുപുഴ പൂരത്തിനിടെ ആന ഇടഞ്ഞു .ഇടഞ്ഞ ആന സമീപത്തുണ്ടായിരുന്ന ആനയെ കുത്തിമാറ്റാൻ ശ്രമിച്ചു .വ്യാഴാഴ്ച രാവിലെ മന്ദാരം കടവില്‍ ആയിരുന്നു സംഭവം നടന്നത് . ആന ഇടഞ്ഞതോടെ നാട്ടുകാര്‍ ചിതറിയോടി. ഈ സമയം കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു .

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാനായി റോഡി നിന്നിരുന്ന മൂന്ന് ആനകളിൽ ഒന്നാണ് ഇടഞ്ഞത് .ഐനിക്കാട് എന്ന ആന മഹാദേവൻ എന്ന ആനയെ കുത്തി മാറ്റാൻ ശ്രമിച്ചു . ഇതോടെ മറ്റാനകളും പരിഭ്രാന്തരാവുകയായിരുന്നു. പിന്നാലെ നാട്ടുകാരം ചിതറിയോടി. ഇതിനിടയിലാണ് റോഡില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് വീണത്.എന്നാൽ പെട്ടന്ന് തന്നെ ആനകൾ ശാന്തരായതോടെ വൻ അപകടമാണ് ഒഴിവായത് .