യുവാവിനെ ഓടിച്ചിട്ട് കുത്തി കാട്ടാന ;വീഡിയോ …

0
96

അസമിൽ 30കാരനെ കാട്ടാന ഓടിച്ചിട്ട് കുത്തുന്നതിന്റെ പുറത്ത്​.കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസമിലെ ധുബ്രി ജില്ലയിലെ തമർഹത്തിൽ ആണ്​ സംഭവം നടക്കുന്നത് .പ്രദേശവാസികളാണ്​ യുവാവിനെ കാട്ടാന ആക്രമിക്കുന്ന വിഡിയോ പകർത്തിയത്​.കണ്ടു നിന്നവർ ബഹളം വച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു.

പിന്നീട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം തമർഹട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു ,പിന്നീട് ഡോക്ടർമാർ അദ്ദേഹത്തെ ധുബ്രി സിവിൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു.ശനിയാഴ്ച രാവിലെയായിരുന്നു ഗ്രാമത്തിൽ കാട്ടാനയിറങ്ങുന്നത്​. അപ്രതീക്ഷിതമായി കാട്ടാനയുടെ മുമ്പിൽ അകപ്പെടുകയായിരുന്നു യുവാവ്​.അതേസമയം, കാട്ടാന ഇപ്പോഴും പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു .