പാർക്ക് ചെയ്യുമ്പോൾ ഡോർ അടയ്ക്കണം ; അടച്ച ഡോർ പൊളിച്ച് കാട്ടാന

0
91

നാലു ഡോറുകളും തുറന്ന നിലയിലുള്ള വാഹനത്തിന് അരികിലേക്ക് എത്തുന്ന കാട്ടാന വലതു വശത്തെ രണ്ട് ഡോറുകളും തുമ്പി കൈ കൊണ്ട് അടയ്ക്കുന്നതും പിന്നീട് പിന്നിലെ ഡോറിനോട് ചേര്‍ന്ന് രണ്ട് തട്ട് കൊടുത്ത ശേഷം പിന്‍ തിരിഞ്ഞ് വാലും ചുരുട്ടി ഓടി മറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.മൃഗങ്ങളുടെ വീഡിയോകൾ ഒക്കെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് പതിവാണ്. പ്രത്യേകിച്ച് ആനകളുടെ വീഡിയോകൾ രസകരമാണെങ്കിലും ഭയപ്പെടുത്തുന്നത് ആണെങ്കിലും ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ആന വീഡിയോകൾക്ക്. അത്തരം ഒരു രസകരമായ ആന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ടവറിന് താഴെ നിര്‍ത്തിയിട്ട വനം വകുപ്പിന്‍റെ വാഹനത്തിന്‍റെ ഡോറുകള്‍ അടച്ച്‌ ചെറിയൊരു തട്ടുംകൊടുത്ത് നിൽക്കുകയാണ് കാട്ടാന. നാലു ഡോറുകളും തുറന്ന നിലയിലുള്ള വാഹനത്തിന് അരികിലേക്ക് എത്തുന്ന കാട്ടാന വലതു വശത്തെ രണ്ട് ഡോറുകളും തുമ്പി കൈ കൊണ്ട് അടയ്ക്കുന്നതും പിന്നീട് പിന്നിലെ ഡോറിനോട് ചേര്‍ന്ന് രണ്ട് തട്ട് കൊടുത്ത ശേഷം പിന്‍ തിരിഞ്ഞ് വാലും ചുരുട്ടി ഓടി മറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കാസ്വാനാണ് ഈ  വീഡിയോ തന്റെ ട്വിറ്റർ അകൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും കാട്ടാനയുടെ കുറുമ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിലയ്ക്കാണ്. കാട്ടാന തട്ടുമ്പോള്‍ വനം വകുപ്പിന്‍റെ വാഹനം അടിമുടി ഉലയുന്നുണ്ട്. മറുവശത്തേക്ക് മറിയുന്നതിന് മുന്‍പ് കാട്ടാന കുറുമ്പ് അവസാനിപ്പിച്ചത് മൂലം വാഹനത്തിന് ഗുരുതരമായ കേടുപാടുകള്‍ ഇല്ലെന്നാണ് വിവരം. കാട്ടാനയുടെ തമാശ, ജീവനക്കാര്‍ ടവറിലായത് ഭാഗ്യം. കാട്ടിലെ ജീവിതം ഇങ്ങനെയാണ് എന്ന കുറിപ്പോടെയാണ് പ്രവീണ്‍ കാസ്വാന്‍ വീഡിയ പങ്കുവച്ചിരിക്കുന്നത്.