രാത്രി സ്റ്റേഷനിൽ എത്തിയ ‘ആനകൂട്ടം ‘കാട്ടിക്കൂട്ടിയത് ;വീഡിയോ …

0
155

പരാതി ബോധിപ്പിക്കാനായി പോലീസ് സ്റ്റേഷനിൽ നിരവധിയാളുകൾ എത്താറുണ്ട് എന്നാൽ ഇപ്പോൾ പാലക്കാട് പറമ്പിക്കുളം പോലീസ്  സ്റ്റേഷനിലെതിയവർ പൊലീസുകാരെ മുൾമുനയിൽ നിർത്തുകയായിരുന്നു .രാത്രി സ്റ്റേഷനിൽ എത്തിയ ‘ആന കുടുംബം’ ആണ് പൊലീസുകാരെ മുൾമുനയിൽ നിർത്തിയത്. സ്റ്റേഷനിലെത്തിയ ആനകളെ അകത്തേക്ക് കയറാൻ പൊലീസ് അനുവദിച്ചില്ല.

കുട്ടിയാനകളുമായിട്ടായിരുന്നു ആനക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തിയത് .ഏറെ നേരം വാതിലിൽ മുട്ടിയും ബഹളമുണ്ടാക്കിയും നിലയുറപ്പിച്ചെങ്കിലും ആനക്കൂട്ടത്തിന്  അകത്ത് കയറാനായില്ല.ആനക്കൂട്ടത്തിന്റെ വരവ് കണ്ട് സ്‌റ്റേഷന്റെ ഉള്ളിൽ പൊലീസുകാർ രണ്ടുമണിക്കൂറിലധികം പേടിയോടെയാണ് ഇരുന്നത് .

പറമ്പിക്കുളം കടുവ സങ്കേതത്തിനകത്തായിരുന്നു ഈ പോലീസ് സ്റ്റേഷൻ ഉള്ളത് .ഇന്നലെ രാത്രിയിലായിരുന്നു 15 ഓളം വരുന്ന കാട്ടാനക്കൂട്ടം പോലീസ് സ്റ്റേഷനിൽ എത്തുന്നത് .ഇതിന് മുൻപും കാട്ടാനക്കൂട്ടം എത്താറുണ്ടെങ്കിലും  കാട്ടാന പോലീസ് സ്റ്റേഷനിലേക്ക് കയറാൻ ശ്രമിക്കുന്നത് ആദ്യമായിട്ടായിരുന്നു എന്ന് പോലീസ് പറയുന്നു  .കാട്ടാനകളുടെ അക്രമത്തിൽ പോലീസ് സ്റ്റേഷന്റെ മുൻപിലത്തെ ഗ്രിൽ തകർന്നിട്ടുണ്ട് .ആർക്കും പരിക്കുകളൊന്നും തന്നെ പറ്റിയിട്ടില്ല .