നിയമസഭാ തിരഞ്ഞെടുപ്പ്; ‘നാടകങ്ങൾ’ തുടങ്ങി ബി ജെ പി !

0
158

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ  ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടികളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിട്ട് കൊണ്ടിരിക്കുന്നത് .പിന്നാക്ക വിഭാഗത്തോടുള്ള പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മന്ത്രിമാരും എം.എല്‍.എമാരുമടക്കം എട്ടോളം നേതാക്കള്‍ കഴിഞ്ഞദിവസങ്ങളിലായി  പാര്‍ട്ടിവിട്ടിരുന്നു.ഇത് പാർട്ടിക്ക് വലിയ ക്ഷീണം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് .അതുകൊണ്ട് തന്നെ ഇവയെ മറികടക്കാനുള്ള സാരമത്തിലാണ് ബി ജെ പി .ഇതിനായി പുതിയ നാടകങ്ങളും തുടങ്ങിയട്ടുണ്ട് .

ഇപ്പോളിതാ  ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയിലാക്കിയിരിക്കുകയാണ്  ബി.ജെ.പി സര്‍ക്കാര്‍.മകരസംക്രാന്തി ദിവസമായ ജനുവരി 14നായിരുന്നു ക്ഷേത്രത്തിന്റെ ഫൗണ്ടേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയത്.മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം നിര്‍മാണത്തിന്റെ അടുത്ത ഘട്ടം ഞായറാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ക്ഷേത്ര നിര്‍മാണം വിഷയമാക്കിക്കൊണ്ട് ബി.ജെ.പി പ്രചാരണം നടത്തുന്നത് പതിവാണ്.

കൂടാതെ പുതിയ ചില നാടകങ്ങൾക്ക് കൂടിയാണ് യു പി സാക്ഷിയാകുന്നത് . യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുതിയ തന്ത്രവുമായിട്ടാണ്  രംഗത്തെത്തിയിരിക്കുന്നത്. പിന്നാക്ക വിഭാഗക്കാരനായ ഒരാളുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് യോഗി  തുടക്കമിട്ടിരിക്കുന്നത്.ഇതിന്റെ ചിത്രങ്ങള്‍ യോഗി തന്നെയാണ്  സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത് .എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന അതേ തന്ത്രം തന്നെയാണ് യോഗി ഇത്തവണയും പരീക്ഷിക്കുന്നത്.