എടപ്പാൾ പാലം ഉദ്ഘാടനത്തിന് : ട്രോളി എം.എം മണി

0
171

എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ എടപ്പാള്‍ ഓട്ടം മന്ത്രി വി. ശിവന്‍കുട്ടിക്ക് പിന്നാലെ ഓർമിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി എം.എം. മണി.

‘ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും’എന്നാണ് എടപ്പാള്‍ പാലം എന്ന ഹാഷ് ടാഗോടെ എം.എം. മണി ഷെയര്‍ ചെയ്തിരിക്കുന്നത്. ‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചിരുന്നത്.

എടപ്പാള്‍ പാലത്തിന് മുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സുമേഷ് എടപ്പാളിന്റെ ഫോട്ടോ വെച്ചുള്ള പോസ്റ്റാണ് ഇരുവരും ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്ക് പിന്നാലെ രസകരമായ കമന്റുകളും വരുന്നുണ്ട്.
ശബരിമല യുവതി പ്രവേശനിത്തിനെതിരെ കര്‍മ സമിതി 2019 ജനുവരി മൂന്നിന് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ എടപ്പാള്‍ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2015-ല്‍ എം.എല്‍.എ.യായിരുന്ന കെ.ടി. ജലീലാണ് എടപ്പാളില്‍ ഗതാഗതക്കുരുക്കിനു പരിഹാരമായി മേല്‍പ്പാലമെന്ന ആശയം കൊണ്ടുവന്നത്. അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അതിന് അനുമതിനല്‍കി.