ഇന്തൊനേഷ്യയിൽ വൻ  ഭൂചലനം;സുനാമി മുന്നറിയിപ്പ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…

0
178

ഇന്തൊനേഷ്യയിൽ കനത്ത  ഭൂചലനം.റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട് .1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു. ഇന്തോനേഷ്യയിലെ മോമറിയിൽ നിന്ന് 115 കിലോമീറ്റർ  അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനം ഉണ്ടായ പ്രദേശത്തുനിന്ന് മരണമോ മറ്റ് കനത്ത നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും അതൃകൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതോടെ എല്ലാവരും വീട് വിട്ട് ഓടിപ്പോയിട്ടുണ്ട് . ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ തീരത്തുനിന്ന് നിശ്ചിത അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശം അധികൃതർ നൽകിയിട്ടുണ്ട്.