ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ അന്വേഷണ പരിധിയിലെത്തിച്ച ഡിവൈഎസ്പിക്ക് പെന്‍ഷനും ആനുകൂല്യങ്ങളും സർക്കാർ നിഷേധിച്ചതായി പരാതി. പെന്ഷനും ആനുകൂല്യങ്ങളും നിഷേധിച്ചതോടെ ജീവിതം വഴിമുട്ടിലായ മുൻ ഡിവൈഎസ്പി കെ.രാധാകൃഷ്ണന്‍ ഇപ്പോൾ സെക്യൂരിറ്റി ജോലി നോക്കുകയാണ് .ഇതിന് പരിഹാരം കാണാനായി മുഖ്യമന്ത്രിയെ കണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു .എന്നാൽ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന് പറഞ്ഞ് തന്നെ അവഹേളിച്ചതായും ഇദ്ദേഹം പറയുന്നു .
കർണാടകയിലെ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ചീഫ് ആയി വർക്ക് ചെയ്യുകയാണ് ഇദ്ദേഹം ഇപ്പോൾ .എന്നാൽ ഈ ജോലിയും തനിക്ക് നഷ്ടമാകുമോ എന്ന ഭീതിയിലാണ് ഇദ്ദേഹം .സി പി എമ്മിന്റെ ഉപദ്രവമാണ് ഇതിനെല്ലാം കാരണം എന്നും ഇദ്ദേഹം പറയുന്നു .ഫസൽ വധത്തിൽ സി പി എം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരന്‍ എന്നിവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത് കെ. രാധാകൃഷ്ണനായിരുന്നു .കൂടാതെ ഫസൽ വധത്തിൽ ആർ എസ് എസുകാരെ പ്രതികളാക്കണം എന്ന സിപിഎമ്മിന്റെ ആവിശ്യവും ഇദ്ദേഹം തള്ളിയിരുന്നു .ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും ഇദ്ദേഹം പറയുന്നു .
സി പി എം ഭരണത്തിലെത്തിയതോടെ ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു .സസ്പെൻഷനിൽ ആയിരുന്നപ്പോളും അദ്ദേഹത്തിന് തന്റെ പെൻഷനോ ആനുകൂല്യങ്ങളോ കിട്ടിയിരുന്നില്ല എന്നും ഇദ്ദേഹം പറയുന്നു . സഹായം തേടി പലതവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടും കണ്ടഭാവമില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു.പെൻഷൻ കിട്ടാതായതോടെ മക്കളുടെ പഠനം വഴിമുട്ടിലായി .ഇതോടെയാണ് രാധാകൃഷ്ണൻ സെക്യൂരിറ്റി ജോലിക്കായി പോയത് .
കേരളത്തിൽ ഇങ്ങനാണ് എത്ര വലിയ തെറ്റ് ചെയ്തവനായാലും പാർട്ടിയെ നമ്പി നിന്നാൽ അവരെ പാർട്ടിക്കാർ സംരക്ഷിക്കും .അവർക്കെതിരെ ഒരു ചെറുവിരൽ പോലും ആരും അനക്കുകയുമില്ല .എന്നാൽ പാർട്ടിക്കെതിരെ ആരെങ്കിലും നാവുയർത്തിയാൽ അവരെ പിന്നെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാർട്ടിയും വെച്ച് പൊറുപ്പിക്കില്ല .നമ്മൾടെ പിണറായി സർക്കാരിന് പോലീസിൽ വേണ്ടത് സത്യസന്ധരായ ഉദോയോഗസ്ഥരെ അല്ല മറിച്ച് അവരുടെ എല്ലാ കൊള്ളരുതായിമാക്കും കൂട്ട് നിൽക്കുന്ന വാലാട്ടിപട്ടികളെയാണ്.
അതുകൊണ്ട് തന്നെ ഈ വാലാട്ടിപട്ടികളും മുഖ്യനും കൂടി കേരളം കുട്ടിച്ചോറാക്കി കൊണ്ടിരിക്കുകയാണ് .പോലീസിൽ ക്രിമിനൽസ് കൂടുമ്പോളും ഒന്നും മിണ്ടാതെ ഇരിക്കുന്ന മുഖ്യമന്ത്രി ഇപ്പോളും തനിക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെ ഇല്ലാതാക്കാം എന്ന ആലോചനയിലാണ് .