ഡാൻസിൽ ദുൽഖർ അച്ഛനെപ്പോലെ ! വീഡിയോ കാണാം

0
161

മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ. ദുൽഖറിന്റെ എല്ലാ വിഡിയോകളും പ്രക്ഷേകർ നെഞ്ചേറ്റാറുണ്ട്. തന്റെ പുതിയ സിനിമയുടെ ​ഗാനചിത്രീകരണത്തിന്റെ വീഡിയോയാണ് ദുൽഖർ പങ്ക് വെച്ചിരിക്കുന്നത്.

തമിഴ് സിനിമയായ ഹേ സിനാമികയുടെ ​ഗാന ചിത്രീകരണത്തിന്റെ ഇടിയിലെ രം​ഗങ്ങളാണ് ഇത്. എന്റെ തെറ്റുകള്‍ മറച്ചുവെച്ചുകൊണ്ട് ഭംഗിയായി എഡിറ്റ് ചെയ്തതിന് ബ്രിന്ദ മാസ്റ്റര്‍ക്ക് നന്ദി. സ്റ്റെപ്പുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ഗജിനി ആയി പോവുകയാണ്,’ വിഡിയോ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

ഓ.കെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രമാണ് ഹേ സിനാമിക. കാജല്‍ ആഗര്‍വാളും അദിതി റാവോവും നായികമാരായെത്തുന്ന സിനിമയിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുട്യൂബില്‍ മൂന്ന് ദിവസം കൊണ്ട് മൂന്ന് മില്യണ്‍ കടന്നിരിക്കുകയാണ് ഗാനം. ദുല്‍ഖര്‍ തന്നെയാണ് പാട്ട് പാടിയതും.

സ്റ്റൈലിഷ് ലുക്കില്‍ ഹൈ എനര്‍ജിയിലായിരുന്നു ദുല്‍ഖര്‍ എത്തിയത്. ചിത്രം സംവിധാനം ചെയ്യുന്നത് കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദാ ഗോപാലാണ്. ഫെബ്രുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ളിക്‌സിലും ഊട്ടിലും റിലീസ് ചെയ്യും.