കള്ളുകുടിച്ച് ലക്കുകെട്ട പോലീസ് നടുറോഡിൽ കാട്ടിക്കൂട്ടിയത് ;വീഡിയോ …

0
217

കഴിഞ്ഞകുറച്ചു നാളുകളായി കേരള പൊലീസിന് നല്ലകാലമല്ല ചെയ്യുന്നതെല്ലാം പൊട്ടത്തരങ്ങളാണ് , ഇതുവഴി വഴീക്കൂടി പോകുന്നവരുടെ വരെ വിമർശനങ്ങളാണ് കേരള പോലീസ് കഴിഞ്ഞ കുറച്ചുനാളുകാളായി കേൾക്കുന്നത് .ഇതൊക്കെ കേട്ടിട്ടെങ്കിലും  നന്നാവാൻ കേരള പോലീസ്  ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ് .ഇപ്പോളിതാ വെള്ളമടിച്ച് ബോധമില്ലാതെ ഡ്യൂട്ടി ചെയ്യുന്ന പോലീസ്കാരന്റെ വീഡിയോ ആണ് ഇപ്പോൾ  സാമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് .

എരുമേലിയിൽ മദ്യപിച്ച് കാൽ നിലത്തുറക്കാതെ നിന്ന് ഡ്യൂട്ടി ചെയുന്ന  പൊലീസ് ഉദ്യോഗസ്ഥന്റേതാണ്  ഈ വീഡിയോ .സംഭവം പ്രശ്നമായതോടെ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.  ഏറ്റൂമാനൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ശ്രീനാഥാണ് മദ്യപിച്ച് നേരെ പോലും നിൽക്കാനാവാതെ നിന്ന് ​ഗതാ​ഗത നിയന്ത്രണം നടത്തിയിരിക്കുന്നത് . കോട്ടയം ജില്ലാ പൊലീസ് മേധാവി ആണ് ശ്രീനാഥിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്പെഷ്യൽ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാൾ മദ്യലഹരിയിൽ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.എരുമേലി കെഎസ്ആർസി സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം അരങ്ങേറിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എരുമേലി പൊലീസെത്തി ശ്രീനാഥിനെ സ്ഥലത്ത് നിന്ന് മാറ്റുകയാണ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.