റോബിൻ തരംഗം ആഞ്ഞടിക്കുകയാണ്.സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും കാണുന്നതും റോബിനെയാണ്.കഴിഞ്ഞ ദിവസം റോബിനെ വേണ്ടെന്ന് ദിൽഷ പ്രഖ്യാപിച്ചതോടെ റോബിൻ തരംഗം കുറച്ച് കൂടി വർദ്ദിച്ചു. ഇപ്പോൾ റോബിൻ ദിൽഷയ്ക്കായി കാക്കണ്ട എന്നാണ് ആരാധകരുടെ പക്ഷം.റോബിനായി കാത്തിരിക്കുന്നവൾ വരും എന്ന ടോണാണ് പല കമന്റുകൾക്കും. ഇിതിനിടൽ പോലീസിന്റെ കയ്യിലും അകപ്പെട്ടു റോബിൻ.ആരാധകരായ പോലീസുകാരാണ് റോബിന് ചുറ്റും കൂടിയത്.തങ്ങളുടെ ഭാര്യമാരും മക്കളും റോബിന്റെ ആരാധകരാണ് എന്നാണ് അവർ പറയുന്നത്. അത് മാത്രമല്ല വീഡിയോ കോളിലൂടെ റോബിനെ അവർക്ക് കാട്ടികൊടുക്കുകയും ചെയ്യുന്നുണ്ട്.
ഭാര്യയ്ക്ക് ഇഷ്ടമായത് റോബിൻ ധിക്കാരി ആയതുകൊണ്ട് മാത്രമാണെന്നാണ് പോലീസുകാരുടെ ഭാഷ്യം. നേരത്തെ നല്ല മാന്യനായ ചെറുപ്പകാരെയാണ് പെൺകുട്ടികൾക്ക് ഇഷ്ടമെങ്കിൽ ഇന്ന് കാലം മാറി ധിക്കാരികളെ മതീയെന്ന് കമന്റ് പറഞ്ഞ് ചിരിക്കുകയാണ് പോലീസ് . താൻ എപ്പോഴും അങ്ങനെയല്ല പ്രതികരിക്കേണ്ടെടുത്ത് പ്രതികരിക്കും എന്ന് പറയുകയാണ് റോബിൻ.റോബിൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.