പ്രിയപ്പെട്ടവരെ ചേർത്ത്പിടിച്ച് റോബിൻ രാധാകൃഷ്ണൻ

0
125

ഡോ. റോബിൻ രാധാകൃഷ്ണൻ പങ്ക് വെയ്ക്കുന്ന ഓരോ വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇക്കഴിഞ്ഞ ഫ്രണ്ട്ഷിപ്പ് ഡേയിൽ ബ്ലെസ് ലി ഒപ്പമുള്ള വീഡിയോ ആണ് റോബിൻ പങ്ക് വെച്ചത്.തമ്മിലുള്ള പിണക്കം മാറിയല്ലേ എന്നാണ് ആരാധകർ അന്ന് കുറിച്ചത്.ഇപ്പോൾ കുഞ്ചാക്കോ ബാബന്റെ വൈറൽ ഡാൻസാണ് റോബിൻ ഇൻസ്റ്റ​ഗ്രാമിലൂടെ ഷെയർ ചെയ്തത്. തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് റോബിന്റെ ഡാന്‍സ് പങ്കുവെച്ച് റോബിനും അദ്ദേഹത്തോടൊപ്പം ചുവടുകള്‍ വെച്ച റീല്‍സ് താരങ്ങളായ പെണ്‍കുട്ടികള്‍ക്കും കുഞ്ചാക്കോ ബോബന്‍ നന്ദി പറഞ്ഞത്.

താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോബോബന്‍ ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനമാണ് ഇപ്പോള്‍ കേരളക്കരയാകെ ഏറ്റുപാടി നൃത്തം ചെയ്യുന്നത്.9 മില്യണ്‍ കാഴ്ച്ചക്കാരില്‍ അധിമാണ് ഈ വീഡിയോയ്ക്ക് ഇപ്പോള്‍ തന്നെ ഉള്ളത്. ഇപ്പോൾ ആരതിപൊടിയും ഒപ്പമുള്ള ഒരു വീഡിയോ യും റോബിൻ ഷെയർ ചെയ്തിട്ടുണ്ട്. റോബിനെ ഇത്ര സന്തോഷത്തിൽ ബി​ഗ്ബോസിനുള്ളിൽപ്പോലും കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.ഈ റോബിനെയാണ് ഞങ്ങൾ കാണാൻ ആ​ഗ്രഹിച്ചതെന്നും ആരാധകർ കുറിയ്ക്കുന്നു.