തനിക്ക് ഒരുത്തനുമായും ബന്ധമില്ല രഞ്ജിനി ജോസ് !

0
116

തനിക്കെതിരെയുള്ള വിമർശനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് രഞ്ജിനി ജോസ്. ആരുടെ ഒപ്പം ഒരു ഫോട്ടോ എടുത്താലോ അതിനപ്പുറം ഒരു ഇന്റർവ്യൂ കൊടുത്താൽ തമ്മിൽ പ്രണയം എന്നു പറയുന്ന മനുഷ്യർ ആണ് ഇവിടെ ഉള്ളത്.ഇത്തരത്തിലുള്ള മോശം വാക്കുകൾ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം വൃത്തികേട് ആണോ, നിങ്ങള്‍ക്കും സുഹൃത്തുക്കളും സഹോദരങ്ങളുമില്ലേ, ഇത്രയും ഇടുങ്ങിയ ചിന്തയിലാണോ മഞ്ഞ പത്രത്തില്‍ ഉള്ളവര്‍ ജീവിക്കുന്നത്.കാണുന്നത് എല്ലാം വൃത്തികേടായി ചിത്രീകരിക്കുന്നത് എന്തിനാണ്.എല്ലാത്തിനും ഒരു പരിധി ഇല്ലേ’ ; രഞ്ജിനി പറയുന്നു.

കൂടുതല്‍ പ്രശ്‌നം ആകണ്ട എന്ന് കരുതിയാണ് പലരും മിണ്ടാതെ ഇരിക്കുന്നത് എന്നും പക്ഷെ ഇത്രയും വൃത്തികേടുകള്‍ എഴുതുന്നതിനേക്കാള്‍ വലുതല്ല താന്‍ ഇതിനോട് പ്രതികരിക്കുന്നത് എന്നും രഞ്ജിനി പറയുന്നു. നിയമം മൂലം തന്നെ ഇതിനെ തടയണം എന്നും ര‍ഞ്ജിനി പറയുന്നു. സ്വകാര്യ ജീവിതം ഒരിക്കലും പൊതു സമൂഹത്തിന് മുന്നില്‍ ഇന്നേവരെ പറഞ്ഞിട്ടില്ലെന്നും, ഒരു പരിപാടികളില്‍ പ്രശ്‌നം ഉണ്ടാക്കുകയോ മറ്റ് പരാതികള്‍ ഒന്നും കേള്‍പ്പിച്ചിട്ടില്ലെന്നും പക്ഷെ കുറച്ചു മാസങ്ങളായി തന്നെ ടാര്‍ഗറ്റ് ചെയ്ത് നിരന്തരം ഇത്തരം മോശം വാര്‍ത്തകള്‍ ഉണ്ടാകുന്നു. ഇതിനെതിരെ സ്വന്തം സോഷ്യൽ മീഡിയയിൽക്കൂടി രഞ്ജിനി പ്രതികരിച്ചത്.