ഉറങ്ങിക്കിടന്ന തെരുവുനായയുടെ ദേഹത്ത് കൂടി വണ്ടികയറ്റി ഇറക്കി യുവാവിന്റെ ക്രൂരത. ബംഗുളൂരുവിലാണ് സംഭവം നടന്നത്. വാഹനം മനപ്പൂർവ്വം നായയുടെ ദേഹത്ത് കൂടി കയറ്റി ഇറക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു.
ഇതോടെ പോലീസ് കേസെടുക്കുകയും യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പരിക്കേറ്റ നായ പിന്നീട് മരണത്തിന് കീഴടങ്ങി. സമീഹ മനസാക്ഷി യെ ഞെട്ടിക്കുന്ന സംഭവമാണ് ഇതെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധിപ്പേരാണ് മനുഷ്യന്റെ ക്രൂരത എന്ന പേരിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.