നാലുവയസ്സുകാരിയെ തെരുവ് നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറി: വീഡിയോ

0
150

ഭോപ്പാലിൽ നാല് വയസ്സുകാരിയെ തെരുവുനായ്ക്കൾ റോഡിലിട്ട് കടിച്ചു കീറി. ബാഗ് സെവാനിയ തെരുവിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കുട്ടിയെ തെരുവുനായക്കൾ കൂട്ടം ചേർന്ന് ഒാടിക്കുകയും കൂട്ടത്തിലുള്ള ഒരു നായ കടിച്ച് വലിച്ച് താഴെ ഇടുന്നതും ദൃശ്യങ്ങളിൽ കാണാം.

കടിയേറ്റ് നിലത്തു വീണ നാല് വയസ്സുകാരിയെ തെരുവിലൂടെ വലിച്ചിഴക്കുന്നതും വീഡിയോ യിൽ വ്യക്തമായി കാണാം. തലയിലും വയറിലും കാലിലും കടിയേറ്റിട്ടുണ്ട്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായക്കൾ കൂട്ടം ചേർന്ന് ഒാടിച്ചത്.

ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് അക്രമിക്കുകയായിരുന്നു. പിന്നീട് അതു വഴി വന്ന ഒരു യാത്രക്കാരനാണ് നായ്ക്കളെ കല്ലെറിഞ്ഞ് ഒടിച്ച് കുട്ടിയെ രക്ഷിച്ചത്. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയ,സ്സുകാരിയെ ആശുപ്ത്രിയിൽ പ്രവേശിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മധ്യ പ്രദേശ് തലസ്ഥാനിമായ ഭോപ്പാലിലെ പല തെരുവുകളിലും നായ ശല്യം രൂക്ഷമാണ്