കോളേജിൽ ഡി ജെ പാർട്ടി ;അധ്യാപർക്കെതിരെയും കേസ്

0
95

പട്ടാമ്പി സംസ്കൃത കോളജിൽ ഡിജെ പാർട്ടി നടന്ന സംഭവത്തിൽ അധ്യാപകർക്കെതിരെയും കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് പട്ടാമ്പി പൊലീസ് അധ്യാപകർക്കെതിരെ  കേസെടുത്തത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിയരെയും നേരുത്തെ പോലീസ് കേസ് എടുത്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം തന്നെ കാറ്റിൽപറത്തി ഇന്നലെ ആയിരുന്നു പാലക്കാട് പട്ടാമ്പി ഗവണ്‍മെന്റ് ശ്രീ നീലകണ്ഠ സംസ്‌കൃത കോളെജിൽ  ഡിജെ പാർട്ടി നടന്നത്. പാലക്കാട് ജില്ലയിലെ മാത്രം കൊവിഡ് ടി പി ആർ 33.8% ആയി നിക്കുമ്പോൾ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങൾ ലംഘിച്ചായിരുന്നു പാർട്ടി നടന്നത് .

500 ലധികം പേര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി കോളെജ് ഓഡിറ്റോറിയത്തിലാണ് നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ അധ്യാപകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെക്കുകയായിരുന്നു.പ്രിൻസിപ്പലിന്റെ അറിവോടു കൂടിയാണ് ഡി ജെ പാർട്ടി നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.എന്നാൽ  നൂറ് പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയതെന്ന് കോളെജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.എന്നാൽ ഏകദേശം 500 ലധികം വരുന്ന വിദ്യാർത്ഥികൾ ഡിജെ പാർട്ടിയിൽ പങ്കെടുത്തു.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശക്തമായി നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധനയ്ക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.