സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം.

0
168

പിന്‍തുടര്‍ന്ന് അപമാനിച്ചുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം.

ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിനെതിരെയല്ല മറ്റ് വിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ടെന്നും അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. തീവ്രവാദികളെ പോലെയാണ് തന്നോട് പൊലീസ് പെരുമാറിയതെന്നും ജാമ്യം ലഭിച്ച ശേഷം സനല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.