ഒടുവിൽ സഹികെട്ട് ദിൽഷ പ്രതികരിച്ചു….

0
89

ഇനിയും സൈബർ ആക്രമണം സഹിക്കാൻ കഴിയില്ല. റോബിനും ബ്ലെസ്ലിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലാ എന്നും ദിൽ പ്രതികരിച്ചു. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴിയാണ് ദിൽഷ പ്രസന്നൻ രം​ഗത്തെത്തിയത്. ഡോക്ടര്‍ റോബിന്റേയും ബ്ലെസ്സ്‌ലിയുടേയും ഇടയില്‍ ഇട്ട് തന്നെ എല്ലാവരും ചേര്‍ന്ന് തട്ടിക്കളിക്കുകയാണ് താന്‍ ഒരു പാവയല്ല… അവര്‍ക്ക് രണ്ട് പേര്‍ക്കും ദോഷം വരുന്ന ഒരു കാര്യവും താന്‍ ചെയ്തിട്ടില്ല.നല്‍കുന്ന ഓരോ അഭിമുഖങ്ങളില്‍ പോലും പറയുന്ന ഓരോ വാക്കുകളും ശ്രദ്ധിച്ചാണ് പറയുന്നത്.താന്‍ കാരണം അവര്‍ക്ക് ഒരു പ്രശ്‌നം വരരുത് എന്ന് ആലോചിച്ചിട്ടാണ് അത്. പക്ഷേ തനിക്ക് എതിരെ ഇത്രവലിയ ഡീഗ്രേഡിംഗും കുറ്റപ്പെടുത്തലുകളും വന്നിട്ടും തനിക്ക് വേണ്ടി ആരും നിന്നില്ലെന്നും സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചില്ലെന്നും ദില്‍ഷ പറയുന്നു.

തനിക്ക് എതിരെ വരുന്ന കുറ്റപ്പെടുത്തലുകള്‍ കേട്ട് അച്ഛനും അമ്മയും ആകെ തകര്‍ന്നിരിക്കുകയാണ്. അവരുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നില്ല എന്നും ദില്‍ഷ പറഞ്ഞു. തനിക്ക് ഈ ബിഗ് ബോസ് ടൈറ്റില്‍ കിട്ടിയത് ഡോക്ടര്‍ റോബിന്റെ ഫാന്‍സ് ചെയ്ത വോട്ടുകൊണ്ടാണ്..എന്നിട്ട് ഇപ്പോള്‍ അവര്‍ തന്നെ പറയുന്നു.. താന്‍ ഇതിന് അര്‍ഹയല്ല എന്ന്.. ബിഗ് ബോസ് വീട്ടില്‍ നന്നായി ഗെയിം കളിച്ച് ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താന്‍ 100 ദിവസം നിന്നത് എന്നും അതുകൊണ്ട് താന്‍ ഇതിന് അര്‍ഹയാണെന്നും ദില്‍ഷ പറഞ്ഞു.. ഞാന്‍ തെറ്റായി… ലൗ ട്രാക്ക് പിടിച്ചാണ് പോകുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നു എങ്കില്‍ എന്നെ വോട്ട് ചെയ്ത് മുന്നോട്ട് കൊണ്ടു പോകരുത് എന്ന് താന്‍ പറഞ്ഞതാണ് എന്നും ദില്‍ഷ പറയുന്നു.