ദിൽഷ പ്രസന്നൻ പുതിയ ബെൻസ് സ്വന്തമാക്കിയോ ആരാധകർ ഇങ്ങൻെ ചോദിക്കാൻ കാരണമുണ്ട്.തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ദിൽഷ പങ്ക് വെച്ച വീഡിയോ ആണ് ഇതിന് കാരണം.ബെൻസ് എസ്എൽസി എഎംജി എന്ന വാഹനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച.ദിൽ ബിഗ്ബോസിന് ശേഷം നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.
പരസ്യമാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. സ്വന്തമാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തയില്ല. പക്ഷേ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.അൻപത് ലക്ഷം കിട്ടിയാൽ ആർക്കൊക്കെയോ കൊടുക്കും എന്ന് പറഞ്ഞിരുന്നു.അത് കണ്ടില്ല എന്നാണ് ആരാധകരുടെ കമന്റ്.ബിഗ് ബോസ് ടൈറ്റിൽ വിന്നറായ ദിൽഷയ്ക്ക് അൻപത് ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്.ദിൽഷ അതിന് അർഹയല്ല എന്നാണ് ബിഗ്ബോസ് സഹ മത്സരാർത്ഥികളുടെ പക്ഷം.എന്നാൽ തന്റെ കഴിവ് കൊണ്ടാണ് താൻ ഇവിടെ എത്തിയതെന്ന് ദിൽഷ തന്നെ പറയുന്നുണ്ട്.