10 വർഷം മുമ്പ് സംവിധായകൻ ബാലചന്ദ്രകുമാർതന്നെ ബലാൽസംഗം ചെയ്തുവെന്നും ദൃശ്യങ്ങൾ പകർത്തി എന്നും ആരോപിച്ചാണ് തൃശൂർ സ്വദേശിനി രംഗത്ത് വന്നത്. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്.
ഇയാളുടെ കൈയില്‍ പെന്‍കാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. ബാലചന്ദ്രകുമാര്‍ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയും പിന്നീട് ജോലിതരാം എന്ന് പറഞ്ഞ് പിൻതുടരുകയും ചെയ്തു. ഒടുവിലിൽ എറണാകുളത്തെ ഹോട്ടൽ റൂമിൽ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു.