നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും.ഇന്നലെയും 7 മണിക്കൂർ ദിലീപിനെ ചോദ്യം ചെയ്തിരുന്നു .ദൃശ്യങ്ങൾ നടന്റെ കൈവശമെത്തിയോ എന്നറിയാനാണ് അന്വേഷണ സംഘം ശ്രമിച്ചത്.എന്നാൽ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തിനോട്പറഞ്ഞത്. ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇതാദ്യമായാണ് ദിലീപ് അന്വേഷഷണ സംഘത്തിന് മുന്നിലെത്തുന്നത്രാഇന്നലെ വിലെ 11.20 ഓടെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരായ ദിലീപിനെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് അടക്കമുള്ളവരാണ് ചോദ്യം ചെയ്‌തത്.നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം.കൂടാതെവിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നതും അറിയേണ്ടതായിട്ടുണ്ടായിരുന്നു .
അതേസമയം അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ദിലീപ് പതറുകയാണെന്നാണ് റിപ്പോർട്ടർ ചാനൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് . ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് ചോദ്യങ്ങളോട് പ്രതികരിച്ചതെന്നാണ് അന്വേഷണ സംഘം നൽകിയ വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു.