മാധ്യമവാർത്തകൾക്കെതിരെയുള്ള ദീലിപിന്റെ ഹർജി മാറ്റി

0
89

ദീലിപിനെ കുറ്റാരോപിതൻ ആക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു എന്നാരോപിച്ച് ഹെെക്കോടതിയിൽ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് മാറ്റി. ഈ മാസം 24ലേക്കാണ് മാറ്റിയത്. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ദിലീപ് നൽകിയ ഹരജിയിൽ പറഞ്ഞിരിക്കുന്നത്.

വിചാരണ കോടതിയിലെ നടപടികൾ പൂർത്തിയാവുന്നത് വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ പറയുന്നു. .

അതേസമയം, കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജിയെ എതിർത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.ദിലീപിന്റെ ഹരജി പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം കോടതിയെ അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.