വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
163

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി . ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. കൂടാതെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് നൽകിയ ഹർജിയിൽ പറയുന്നുണ്ട് .

കേസിലെ അന്വേഷണത്തില്‍ പാളിച്ചകളുണ്ടായി, അത് മറച്ച് വയ്ക്കാനാണ് തുടരന്വേണം. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി അന്വേഷണം നടത്താന്‍ ഉണ്ടായിരുന്നില്ല. വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നത് എന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട് . അതേസമയം കേസുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും.

ഇന്നലെ തനിക്കെതിരായ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഡിജിപി ബി സന്ധ്യ, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ദിലീപ് ഹർജിയിൽ പറയുന്നുഗൂഢലക്ഷ്യത്തോടെ തയാറാക്കിയ ഈ  എഫ്ഐആർ റദ്ദാക്കണമെന്നാണ് ദിലീപിന്റെ  ആവശ്യം. ഏതെങ്കിലും കാരണവശാൽ കേസ് റദ്ദാക്കാത്ത സാഹചര്യത്തിൽ ഗൂഢാലോചനക്കേസ് അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നും ദിലീപ് അഭ്യർഥിച്ചിട്ടുണ്ട്.

ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിന് മുൻ‌കൂർ  ജാമ്യം അനുവദിചിരുന്നു ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കണം എന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത് .പ്രോസിക്യുഷന്റെ വാദങ്ങൾ എല്ലാം തള്ളിയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചത് . .