ഞാൻ ഇക്ക അല്ല വിഐപിയും അല്ല : ശരത് ജി നായർ

0
164

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി വിഐപി എന്ന് ആരോപിക്കപ്പെട്ട ശരത് ജി. നായർ. ‘നടിയെ ആക്രമിച്ച കേസുമായോ അതുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയിലൊ ഒരുതരത്തിലുള്ള പങ്കുമില്ല. എല്ലാ ആരോപണങ്ങളും അവാസ്ഥവമാണ്, താൻ ഇതുവരെ ഒളിവിൽ പോയിട്ടില്ലെന്നും ആലുവയിലെ വീട്ടിൽ തന്നെയുണ്ടെന്നും ശരത് കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കട്ടെ. വിവാദങ്ങൾക്ക് പിന്നാലെ ഫോൺ ഓഫാക്കിവെച്ചത് ആളുകളുടെ ശല്യം മൂലമാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന ആരോപണങ്ങളിൽ നുണ പരിശോധനയ്ക്ക് തയ്യാറാണ്. വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഇതിന് തയ്യാറാണോ എന്നും ശരത് ജി. നായർ ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ ഇക്ക എന്ന് പറയുന്നത് തന്നെയല്ലെന്നും താനൊരു മുസ്‌ലിംമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്നും ശരത് കൂട്ടിച്ചേർത്തു.