നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. കേസിലെ പ്രധാന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി. എട്ട് സാക്ഷികളെയാകും വിചാരണ ചെയ്യുക. ഫോൺ രേഖകൾ പരിശോധിക്കാനും ഇവരെ വിളിച്ച് വരുത്താനും കോടതി അനുമതി നൽകിയിട്ടുണ്ട്. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി നൽകിയിരിക്കുന്നത് .
മൂന്ന് പുതിയ സാക്ഷികളേയും നേരത്തേ വിസ്തരിച്ച അഞ്ച് സാക്ഷികളേയും വിസ്തരിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. 10 ദിവസത്തിനകം പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട് . മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അതേസമയം കേസില്‍ നിര്‍ണായക വ്യക്തിയായ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.ഇക്കാര്യത്തില്‍ ചില വ്യക്തകള്‍ വരുത്തുന്നതിന് വിഐപിയാണെന്ന് സംശയത്തിലുള്ള മൂന്ന് പേരുടെ ശബ്ദ സാംപിള്‍ ശേഖരിച്ചേക്കും സാംപിളുകള്‍ ശേഖരിച്ചതിന് ശേഷം ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.ഇതിന് ശേഷം മാത്രമാകും സ്ഥിതീകരണം ഉണ്ടാവുക .