നടൻ ദിലീപിന്റെ മൊബൈൽ ഫോണിൽ നിന്നു മായ്ച്ചുകളഞ്ഞ വിവരങ്ങൾ വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സൈബർ വിദഗ്ധരുടെ സഹായം തേടും.ദേശവിരുദ്ധ സ്വഭാവമുള്ള യുഎപിഎ കേസുകളിൽ ഫൊറൻസിക് അന്വേഷണം നടത്താൻ കേരള പൊലീസ് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹകരണം തേടാറുണ്ട്.
കോടതിയുടെ അനുമതിയോടെ തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയിലാണ്, പ്രതിഭാഗം കോടതിയിൽ കൈമാറിയ ഫോണുകളിൽ തിരിമറി നടത്തിയതായി കണ്ടെത്തിയത്. ഫോൺ ഹൈക്കോടതി റജിസ്ട്രിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടതിനു ശേഷം നടത്തിയ തിരിമറികളുടെ വിശദാംശങ്ങൾ അന്വേഷണ സംഘം കോടതിക്കു കൈമാറും.