കോടതി വിധി തന്റെ പ്രതീക്ഷയ്ക്ക് അനുകൂലമാകും: ബാലചന്ദ്രകുമാർ

0
156

ദീലിപിന് തിങ്കളാഴ്ച നിർണ്ണായക ദിനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും. ഇതിനിടെ പ്രതികരണവുമായി സംവിധായകൻ ബാലചന്ദ്രകുമാർ രം​ഗത്ത് എത്തി.

ചരിത്രത്തിലാദ്യമായാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്രയും വാദം നീണ്ടുപോകുന്നത്. കോടതി വിധി തന്റെ പ്രതീക്ഷക്ക് അനുസരിച്ചുള്ളതാകുമെന്ന് വിശ്വാസമുണ്ട്. കൂട്ടത്തിൽ ബൈജു പൗലോസിനോടായിരുന്നു ദീലീപിന് കൂടുതൽ പക. അതിനാൽ വധിക്കാൻ പദ്ധതി ഇട്ടത് സത്യമാണ്.

കോടതി വളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വിഷയത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ശനിയാഴ്ച 12 മണിക്കുള്ളിൽ കോടതിയിൽ പറയാനും നിർദേശമുണ്ട്.