ദീലിപ് കുറ്റവാളിയെന്ന് തെളിഞ്ഞാൽ സംഭവിക്കുന്നത്

0
113

ദീലീപ് എന്ന വ്യക്തിയുടെ കൃത്യമായി പറഞ്ഞാൽ ദീലീപ് എന്ന നടന്റെ കരിയർ ബ്രക്കിനെ ക്കുറിച്ച് ആരും ഇതുവരെ അധികം സംസാരിച്ച് കേട്ടില്ല. കഴിഞ്ഞ ദിവസം സംവിധായകൻ ഉണ്ണികൃഷ്ണൻ ഇതേ വിഷയത്തിൽ പ്രതികിരച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിനു ശേഷം മാത്രം ഒരു സിനിമയെക്കുറിച്ച് ആലോചിക്കു എന്നു.

കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ഇവർ അവസാനമായി ഒന്നിച്ചത്. മറ്റൊരു സിനിമയുടെ ‍ഡിസ്കഷൻ നടന്നെങ്കിലും ഇത് എങ്ങുമെത്താതെ പോയി. ഇനി അങ്ങനെ ഒരു സിനിമ ഉണ്ടെങ്കിൽ തന്നെ അത് സംഭവിക്കുക നെല്ലും പതിരും തിരിഞ്ഞതിനു ശേഷം മാത്രം. അപ്പോ വലിയൊരു കരിയർ ബ്രേക്ക് ദീലിപിന്റെ സിനിമ ജീവിതത്തിൽ സംഭവിക്കും എന്നുറപ്പ്,.

മലയാളിക്ക് നഷ്ടപ്പെടുന്നത് ശരിക്കും കാലിബറുള്ള ഒരു നടൻ എന്നത് നിസംശയം പറയാവുന്ന ഒന്നാണ്. അപ്പോ മറ്റൊരു ചോദ്യവും ഇവിടെ നില നിൽക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ കരിയർ ജീവിതം ഒക്കെ ഇതിന്റെ ഭാ​ഗമായി തന്നെ നഷ്ടപ്പെട്ടതാണ്. ഒരിക്കൽ മാത്രം ഇക്കാര്യത്തിൽ അവർ പ്രതികരിച്ച് രം​ഗത്ത് വരികയും ചെയ്തിരുന്നു.

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്ന എന്നായിരുന്നു നടി യുടെ വാക്കുകൾ. സിനിമാ മേഖലയിൽ നിന്നുള്ള തൊണ്ണൂറു ശതമാനം ആക്ടേഴ്സും ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ഒപ്പമുണ്ടാകുമെന്ന് അറിയിക്കുകയുെ ചെയ്തു. ഇത്തരത്തിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ആദ്യം മുതലേ ഉയർന്നു വന്ന പേര് അല്ലെങ്കിൽ കേസിൽ ആരോപണ വിധേയന്ഡ‍ ദീലിപ് തന്നെ യായിരുന്നു.

പലപ്പോഴും ഈ കേസിൽ പലരും കൃതമായി ഹോവർക്ക് ചെയ്ത് ദീലിപിനെ കുടുക്കാനായി ഫ്രെയിം ചെയ്ത കേസ് എന്ന ദീലിപ് ഫാൻസ് പറ‍ഞ്ഞെങ്കിലും ആ വഴിക്ക് അന്വേഷണം പോയതല്ലേ. മറിച്ച് പഴുതടച്ച് ഒരു എഫ് ഐ ആർ ഉൾപ്പടെയുള്ള കാര്യങ്ങൾ ദീലിപിനെ എത്തിച്ചത് 90 ദിവസത്തെ ജയിൽ വാസത്തിലേക്കും ഒരു വമ്പൻ കരിയർ ബ്രക്കിലേക്ക് ആയിരുന്നു. അന്നു മുതൽ ഇന്ന് വരെ നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളി ദീലിപ് തന്നെ ആണെന്ന് ഉറച്ചുപോയി.

എന്നാണ്ശി ക്ഷ എന്തായിരിക്കും ശിക്ഷ ആ വിഷയം മാത്രമാണ് നമുക്ക് അറിയേണ്ടത്. ആ ടെെംമിൽ തന്നെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുമായി എത്തുന്നു. പൾസർ സുനി ദീലിപ് കൂട്ടുകെട്ടിനെക്കുറിച്ചും പിന്നീട് ക്വച്ചേഷനു പണം നൽകിയതും അന്വേഷണഉദ്യോ​ഗസ്ഥനെനെ വധിക്കാൻ ശ്രമിച്ച് കേസ് ഉൾപ്പടെ ദീലിപിന്റെ പേരിലെത്തി. ഒടുവിൽ വിചാരണ പൂർത്തിയാക്കാൻ ഇരുന്ന കേസിന്ൽ തുടരന്വേഷണം പ്രഖ്യാപിക്കുന്നു. ദീലിപിന്റെ അറസ്റ്റ് വീണ്ടും ഉണ്ടാകുമെന്ന പ്രതീതയിലേക്ക് വരുന്നു.

തുടർന്ന് ജാമ്യാപേക്ഷയിൽ വാദം നടക്കുന്നു. ഒടുവിൽ ജാമ്യം നേടി. ഇപ്പോ തുടരന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കണെ എന്ന കർശന നിബന്ധനമാത്രമാണ് കോടതി മുന്നോട്ട് വെച്ചത്. ഇവിടെ കുറച്ച് കാര്യങ്ങൽ ക്കൂടി സൂചിപ്പിക്കാനുണ്ട്. ദീലിപ് പുറത്ത് നിൽക്കുന്നത് കൊണ്ട് ഈ കേസിൽ ഏഥെങ്കിലും തരത്തിൽ ദീലിപിന്റെ അറിവടോ സംഭവിച്ചതാണെങ്കിൽ തെളിവുകൾ നശിപ്പിക്കാൻ ഇത് കാരണമാകും എന്നുള്ളതാണ്. ഫോണിന്റെ കാര്യത്തിൽ ഉൾപ്പടെ ദീലിപ് കോടതിയിൽ എടുത്ത നിലപാട് കൊണ്ട് അത് വ്യക്തമാകുന്നത് തന്നെയാണ്.