ദിലീപ് കേസിൽ നിന്നും രക്ഷപെടാൻ സാധ്യത

0
210

നടി ആക്രമിക്കപ്പെട്ട കേസിൽ  തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ഘട്ടത്തിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധയകാൻ ബൈജു കൊട്ടാരക്കര. ഈ കേസുമായി ബന്ധപ്പെട്ടു രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നും ബൈജു പറയുന്നു. ലോയറുമാരിലേക്കും, കാവ്യയിലേക്കും അന്വേഷണം ആയപ്പൊളേക്കും കാര്യ ഗതികൾ എല്ലാം തന്നെ മാറി മറിഞ്ഞു. ഡിജിപിയാണ് ഇപ്പോൾ ഈ കേസ് അവസാനിപ്പിക്കാൻ താത്പര്യ൦ കാണിക്കുന്നത്. ഈ ഡിജിപി മുൻ ഡിജിപിയുടെ ലോകനാഥബെഹ്റയുടെ സുഹൃത്തും കൂടിയാണ്.

എ ഡി ജി പി ശ്രീജിത്ത് ഈ കേസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ മുതൽ രാഷ്ട്രീയ ഇടപെടൽ തുടങ്ങിയതും. ഇതിനു മുൻപ് നല്ല രീതിയിൽ ആയിരുന്നു കേസ് മുന്നോട്ടു പോയിരുന്നത്. കാരണംദിലീപിനെ അറസ്റ്റ് ചെയ്യാൻ മുൻ കൈയെടുക്കാൻ നോക്കിയത് മുഖ്യ മന്ത്രി ആയിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം പോലീസു മന്ത്രിയും കൂടിയാണ്. ശ്രീജിത്തിനെ മാറ്റിയതും അദ്ദേഹ൦ അറിഞ്ഞിരുന്നില്ല പകുതി തെളിവുകൾ മാത്രം ആണ് കോടതിക്ക് നൽകുന്നതും എന്നുമുള്ള ആരോപണം ഉണ്ട്. അതുപോലെ ഇപ്പോൾ പുറത്തു വരുന്നവാർത്തകൾ ദിലീപിനെ പ്രതിയാക്കാൻ ഒരു പോലീസ് ഉന്നതൻ 50 ലക്ഷം വാങ്ങിയിരിക്കുന്നു, ആരാണ് ഈ ഉന്നതൻ?

. നടി ആക്രമിക്കപ്പെട്ട കേസിൽ നിരവധി തെളിവുകളുണ്ട്. 200 മണിക്കൂർ ഓഡിയോകളുണ്ട്. രാമൻപിള്ളയേയും കൂട്ടത്തിലുള്ള അഭിഭാഷകരേയും ചോദ്യം ചെയ്തിട്ടില്ല. ശരതിനെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്ത് കൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല. കാവ്യയിലേക്കും വക്കീലൻമാരിലേക്കും അന്വേഷണം പോയപ്പോൾ കാര്യങ്ങൾ എല്ലാം മാറി. കേസ്നേഷണം അസാനിപ്പിക്കാൻ പറയുന്നത് ഇപിപോഴെത്തെ ഡിജിപിയാണ്. അദ്ദേഹമാകട്ടെ ബെഹ്റയുടെ അടുത്ത സുഹൃത്താണ്. സർക്കാരിന്റെ സർവ്വ രഹസ്യങ്ങളും അറിയാവുന്ന ആളാണ് രാമൻപിള്ള. സർക്കാരിന് വേണ്ടി ടി പി കേസ് അടക്കം വാദിച്ചയാളാണ് അദ്ദേഹം. അഭിഭാഷകരിലേക്ക് അന്വേഷണം പോയാൽ പലതും പുറത്തുവരുമെന്ന് സർക്കാരിന് അറിയാം. കേസിൽ സാമ്പത്തികമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.