ഒപ്പമെത്താൻ ഒരു കൈത്താങ്ങ് മതി: വൈറലാകുന്ന വീഡിയോ

0
338

”ഡല്‍ഹിയിലെ ഈ കടുത്ത ചൂടുള്ളതും അസഹനീയവുമായ ദിവസങ്ങളില്‍ കണ്ട യഥാര്‍ത്ഥ സൗഹൃദം,” എന്ന തലക്കെട്ടോടു കൂടി പ്രചരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സ്വിഗ്ഗി ഡെലിവറി ചെയ്യുന്നയാള്‍ ബൈക്ക് ഓടിക്കുന്നത് വീഡിയേയിൽ കാണാം.അവന്റെ അരികില്‍, ഒരു സൊമാറ്റോ ഡെലിവറി വ്യക്തി സൈക്കിള്‍ ഓടിക്കുന്നതും കാണാം. സ്വിഗ്ഗി ഏജന്റ് സൈക്കിള്‍ ചവിട്ടുന്നയാളുടെ കൈപിടിച്ച് ഓടിക്കുകയാണ്.

ഇതോടെ ഇയാള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാനാകും. ഒപ്പമെത്താൻ തന്റെ സഹജീവിയെ സഹായിക്കുന്ന ഒരു മനസ്സിന്റെ നന്മയാണ് ഈ വീ‍ഡിയോയിലൂടെ കാണുന്നത്. എല്ലാവരേയും പോലെ അയാൾ ആ സെെക്കിൾ യാത്രികനെ കടന്നു പോകാം. എന്നാൽ ഒരു കൈ അയാൾക്ക് നേരെ നീട്ടിയപ്പോൾ ബെെക്ക് യാത്രികൻ എല്ലാരിൽ നിന്നും വ്യത്യസ്ഥനായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. യഥാര്‍ത്ഥ സൗഹൃദം, മികച്ച വീഡിയോകളില്‍ ഒന്ന് എന്നിങ്ങനെ പോകുന്നു കമന്റുകള്‍