മരിച്ചെന്ന് ഉറപ്പിച്ച് ചിതയിലേക്ക് വെച്ചപ്പോൾ 62 കാരന് ജീവൻ വെച്ചു ;പിന്നീട് സംഭവിച്ചത് !

0
207

മരണത്തിന്റെ വക്കോളമെത്തി തിരിച്ചുവന്ന ഒരുപാട് പേരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ .ഇതിനേക്കാളൊക്കെ അത്ഭുതമായ ഒരു കഥ നടന്നിരിക്കുകയാണ് ഡൽഹിയിൽ .ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്. മരിച്ചെന്ന് ഉറപ്പിച്ച് ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്ന് 62 വയസ്സുകാരന്‍. ഡല്‍ഹിയിലെ നരേലയില്‍ ആണ് സംഭവം നടക്കുന്നത് .

തിക്രി ഖുര്‍ദ് ഗ്രാമത്തിലെ സതീശ് ഭരദ്വാജാണ് മരിച്ച് ജീവിച്ചു വന്നത്. ഞായറാഴ്ചയാണ് സംഭവം.സതീശ് മരിച്ചെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ച ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയതോടെ സതീശന്റെ  ശരീരത്തില്‍ ജീവനുണ്ടെന്ന് മനസ്സിലാവുകയും സതീശ് കണ്ണുകളും തുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു.

മരിച്ചയാള്‍ ജീവിച്ചു വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവരെല്ലാം ഞെട്ടി. ജീവനുണ്ടെന്ന് മനസ്സിലായതോടെ ആംബുലന്‍സ് വിളിച്ച് ഉടനെ തന്നെ സതീശിനെ ആശുപത്രിയിലെത്തിച്ചു.അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചത്.