പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ കോവിദഃ അവലോകന യോഗത്തിനിടെ അലസഭാവത്തിൽ ഇരുന്നു ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ . അരവിന്ദ് കെജ്‌രിവാളിന്റെ ഈ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.യോഗത്തിൽ സംസാരിക്കവെ ഇരുകൈകളും തലക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അലസഭാവത്തില്‍ ഇരിക്കുന്ന കെജ്‌രിവാളിന്റെ ദൃശ്യങ്ങള്‍ ബിജെപി ഇതോടെ പുറത്തുവിട്ടിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ഇപ്പോൾ .’ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി’യെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി കുറിച്ചിരിക്കുന്നത് . ട്വിറ്ററിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് . എന്നാല്‍ സംഭവത്തില്‍ അരവിന്ദ് കെജ്‌രിവാളോ ആംആദ്മി പാര്‍ട്ടിയോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
ഇന്ധനനികുതിയില്‍ സംസ്ഥാനങ്ങള്‍ക്ക് എത്ര വരുമാനം ലഭിച്ചുവെന്ന് പ്രധാനമന്ത്രി വിശദീകരിക്കുന്നതിനിടെയായിരുന്നു , അരവിന്ദ് കെജ്‌രിവാള്‍ വലിഞ്ഞുനിവര്‍ന്നശേഷം കസേരയില്‍ പിന്നിലേക്ക് ചാഞ്ഞത്. ഈ സമയം തലയ്ക്ക് പിന്നിലായി അദ്ദേഹം കൈകള്‍ കെട്ടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും .