ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീക്ഷണി . യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീക്ഷണി കത്ത് മധ്യപ്രദേശിൽ നിന്നുമാണ് കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കൾ നിറച്ച ഒരു ടൈം ബോംബും കത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട് .സംഭവം അറിഞ്ഞ് ഉടൻ തന്നെ പോലീസുംബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ടൈമർ ഘടിപ്പിച്ചിരുന്ന ബോബ് നിർവീര്യമാക്കുകയും ചെയ്തു .
മധ്യപ്രദേശിലെ രേവാ ഝേലിലെ ദേശീയ പാത 30-ലെ പാലത്തിന് താഴെനിന്നുമാണ് ഭീക്ഷണികത്തും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരിക്കുന്നത് .റിപ്പബ്ലിക് ദിനത്തിൽ യോഗി ആദിത്യ നാഥിനെ ലക്ഷ്യമാക്കി ഭീകര ആക്രമണങ്ങൾ നടക്കാൻ സാധ്യത ഉണ്ട് എന്ന് നേരുത്തെ തന്നെ ഇന്റെലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു .ഇതിനിടയിലാണ് ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത് .
ഭീക്ഷണിക്കത്തും സ്‌ഫോടക വസ്തുവും കണ്ടെടുത്ത പ്രദേശങ്ങളിലെ സിസിടിവികൾ പോലീസ് പരിശോധിച്ച് വരികയാണ് . ഉത്തര് പ്രദേശ് തെരഞ്ഞെടുപ്പില് യോഗി ആദിത്യനാഥ് ഉണ്ടാകരുതെന്നാണ് കത്തില് എഴുതിയിരിക്കുന്നത്.ഇതേസമയം തന്നെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് .
7 ഘട്ടങ്ങളായിട്ടാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് .കടുത്ത മത്സരമാണ് ഇക്കുറി ഉത്തർപ്രദേശിലെ സ്ഥാനാര്ഥികള്ക്കിടയിൽ നടക്കാൻ പോകുന്നത് .ഇതിനിടയിൽ യോഗിക്കെതിരെ ഉള്ള ഭീക്ഷണിക്കത്ത്ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട് . ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവേകൾ പ്രവചിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ യു പിയിൽ ബിജെപിക്ക് എതിരെ വിവാദ പ്രസ്താവനകളും ഭീക്ഷണികൾ ഉയര്ന്നുണ്ട് . ഇതിന്റെ ഭാഗമായി ഉണ്ടായതാണോ ഈ അട്ടിമറി പ്രവർത്തനം എന്നും പോലീസ് ഊർജിതമായി അന്വേഷിച്ച് വരികയാണ്. .