വള്ളിക്കുന്നിലെ യുവതികളുടെ ആത്മഹത്യ;ദുരൂഹത നീങ്ങിയില്ല

0
71

മലപ്പുറം വള്ളിക്കുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത സാഹചര്യത്തിൽ  രണ്ടു യുവതികൾ മരിച്ചിരുന്നു .ഇവരുടെ  മരണത്തിന്റെ ദുരൂഹത ഇനിയും  നീങ്ങിയിട്ടില്ല. നവവധുവടക്കം രണ്ടു യുവതികളെയായിരുന്നു വ്യത്യസ്ത സംഭവങ്ങളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത് .പരുത്തിക്കാട് പടിഞ്ഞാറെ കൊട്ടാക്കളം കമ്മിളി കൊല്ലരാളി ഷാലുവിന്റെ ഭാര്യയും രണ്ടുമക്കളുടെ അമ്മയുമായ ലിജിന(35).പൊറാഞ്ചേരി വടക്കേത്തൊടി തറോൽ രാമകൃഷ്ണന്റെ മകൾ ആര്യശ്രീ(27)എന്നിവരാണ് മരിച്ചത് .

കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു  അത്താണിക്കൽ നവജീവൻ സ്‌കൂളിനു സമീപം തീവണ്ടി തട്ടി മരിച്ചനിലയിൽ ലിജിനയെ  കണ്ടെത്തിയത്. ലിജിന തീവണ്ടി തട്ടി മരിച്ചതിൽ ദുരൂഹതയുള്ളതായി ആരോപിച്ച്  ബന്ധുക്കൾ രംഗത്തെത്തിയിരുന്നു . ഭർത്തൃപീഡനമാണ് ദുരൂഹമരണത്തിനു പിന്നിലെന്നുകാണിച്ച് ലിജിനയുടെ സഹോദരനും ബന്ധുക്കളും പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നൽകി.സ്ത്രീധന പീഡനത്തിന് പുറമേ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതും മര്‍ദനത്തിന് കാരണമായിട്ടുണ്ടെന്ന് സഹോദരി പറഞ്ഞു.ശാലുവിന്റേയും ലിജിനിയുടേയും വിവാഹ സമയത്ത് 50 പവന്റെ സ്വര്‍ണം സ്ത്രീധനമായി നല്‍കിയിരുന്നു. വീട്ടുപകരണങ്ങളും നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണം വീണ്ടും ആവശ്യപ്പെട്ട് ശാലുവിന്റെ വീട്ടുക്കാര്‍ ലിജിനിയെ മര്‍ദിക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് ലിജിനെ മരിച്ചത് എന്നാണ് സഹോദരി പറയുന്നത് .

ഇതേസമയം തന്നെ  ആര്യശ്രീയെ കഴിഞ്ഞദിവസം വീടിനടുത്ത പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭര്‍ത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരികില്‍ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കോട്ടക്കടവ് കാല്‍വരി ഹില്‍സിൻ്റെ താഴെ പുഴയോരത്ത് ആര്യയുടെ  മൃതദേഹം കണ്ടെത്തുക ആയിരുന്നു .മരണ കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല .