മകളും അമ്മയും അച്ഛനെ പട്ടിണിക്കിട്ട് കൊന്നു !

0
180

കണ്ണൂരിൽ വീട്ടിൽ എഴുപതുകാരന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.കണ്ണൂർ തെക്കി ബസാറിൽ കഴിഞ്ഞ ദിവസം മരിച്ച അബ്ദുൾ റാസിഖ് ദിവസങ്ങളായി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു . പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വയർ ഒഴിഞ്ഞുകിടക്കുകയായിരുന്നെന്നും പിത്തഗ്രന്ഥി മുഴുവനായി വികസിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്.

കണ്ണൂർ തെക്കി ബസാറിൽ ഭാര്യയ്‌ക്കും മകൾക്കും ഒപ്പമായിരുന്നു അബ്ദുൾ റാസിഖ് താമസിച്ചിരുന്നത്.ഭാര്യയും മകളും കൊച്ചുമക്കളും താമസിക്കുന്ന വീട്ടിൽ നിന്നാണ്  മൂന്ന് ദിവസം പഴക്കമുള്ള അബ്ദുൽ റാസിഖ്ഖിന്റെ  മൃതദേഹം വീ‍ട്ടിലെ മുറിയിൽ നിന്നും പൊലീസ് കണ്ടെടുതത് . ഇയാൾ അസുഖബാധിതനായിരുന്നു എന്നും മുറിയിൽ മലമൂത്രവിസർജ്ജനം നടത്തുന്നതുകൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ഭാര്യയുടെയും മകളുടെയും മൊഴി.

അതോടപ്പം തന്നെ ദിവസങ്ങളായി അബ്ദുൾ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും പൊലീസിന് നൽകിയ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, ഇവരെ വീണ്ടും ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.ചൊവ്വാഴ്ചയാണ് ആൾ താമസമുള്ള വീട്ടിൽ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെടുത്തത്.

പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമായിട്ടുണ്ട്.ദിവസങ്ങളായി ഭക്ഷണം കിട്ടാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കിടപ്പിലാകാൻ തക്ക അസുഖങ്ങളൊന്നും ഇയാൾക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനുപിന്നാലെ ഭാര്യയെയും മകളെയും ചോദ്യം വീണ്ടും ചെയ്യുമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. നിലവിൽ അസ്വാഭാവിക മരണത്തിലാണ് കേസെങ്കിലും മനപൂർവ്വമല്ലാത്ത നരഹത്യ വകുപ്പ് ഉൾപെടുത്തണോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിക്കുകയുണ്ടായി.