ദിൽഷായോട് ഞാൻ എന്തിനു മാപ്പ് പറയണം

0
138

ദിൽഷക്കെതിരെ വീണ്ടും ദയാ അച്ചു. കഴിഞ്ഞ ദിവസം ദിൽഷയുടെ വസ്ത്രധാരണ രീതിയെ വിമർശിച്ച് കൊണ്ട് ദയ അച്ചു ലൈവിലെത്തിയിരുന്നു. വസ്ത്രധാരണം അവരവരുടെ സ്വാതന്ത്യമാണ് പക്ഷേ ദിൽഷയുടെ അച്ഛനും അമ്മയും ഇതൊക്കെ കാണുന്നതല്ലേ എന്നാണ് ദയ പറയുന്നത്. ഇതോടെ ​ഗിൽഷ ഫാൻസിന്റെ അറ്റാക്ക് എത്തിത്തുടങ്ങി. ഇതിനിടയിൽ താൻ ദിൽഷയോട് മാപ്പ് പറഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങി. ലൈവിനിടയിൽ താൻ കൈക്കൂപ്പി നിൽക്കുന്നത് വെച്ചാണ് എല്ലാവരും വാർത്തയാക്കിയത്.

പക്ഷേ താൻ ഒരിക്കലും മാപ്പ് പറയില്ലെന്നും താൻ പറയാനുള്ളത് എവിടെ വേണേലും പറയുമെന്നും ദയാ അച്ചു പറയുന്നു. കണ്ടതും കേട്ടതും എന്നൊരു ചൊല്ലുണ്ട്. കണ്ട കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കണം. അല്ലാതെ തോന്നുന്നത് തോന്നുന്ന പോലെ പറയുന്നത് അത്ര നല്ല പ്രവ്യത്തിയല്ലായെന്നും ദയ അച്ചു പറയുന്നു. ദയ യുടെ പ്രതികരണത്തോട് ഇതുവരെ ദിൽഷ ശബ്ദം ഉയർത്തിയിട്ടില്ല. പക്ഷേ നിരവധി മോശം കമന്റുകളാണ് ദിൽഷയെ ചൊറിയുന്ന വീഡിയോയ്ക്ക് ദയാഅച്ചുവിന് കിട്ടുന്നത്. നേരത്തെ ബി​ഗ്ബോസ് ഹൗസിലെ വൈൽഡ്കാർഡ് എൻട്രി ആയിരുന്നു ദയാ അച്ചു.