കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ലെസ്ബിയന്‍ ജോഡികളായ ശ്രുതി സിത്താരയും ദയ ഗായത്രിയും ഒരുമിച്ച് ജീവിക്കുന്നു എന്നാ വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നിരുന്നത് .ഇതിന് പിന്നാലെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു .ഇപ്പോൾ ഇതാ ദയ ഗായത്രി പങ്ക് വെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിയ വെളിപ്പെടുത്തിയിരിക്കുന്നത് .
ദയ ഗായത്രിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം…
ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസങ്ങളിലൂടെയാണ് കടന്നുപൊക്കോണ്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയ മാത്രമല്ല ജീവിതം എന്ന തിരിച്ചറിവുണ്ട്, എങ്കിലും പല കാര്യങ്ങളിലും തെറ്റുധാരണകള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത് എഴുതുന്നത്. 4 വര്‍ഷത്തോളമായുള്ള living together relationship കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്. എന്റെ പങ്കാളി ആയിരുന്ന വ്യക്തിയാണ് ഈ തീരുമാനം എടുത്തതും. മാനസികമായി അത് വല്ലാതെ എന്നെ തളര്‍ത്തിയിരുന്നു.പല പ്രശ്‌നങ്ങളും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചപ്പോഴും അതെല്ലാം പറഞ്ഞു തീര്‍ത്തും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രെമിച്ചും ഞാന്‍ മുന്നോട്ട് പോയിരിന്നു. കാരണങ്ങള്‍ നിരത്തി അദ്ദേഹത്തെയോ എന്റെ പ്രണയത്തെയോ മറ്റുള്ളവര്‍ക്ക് വിധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എന്തു കാരണം കൊണ്ടും ഇനി പ്രത്യേകിച്ചു കാരണങ്ങള്‍ ഒന്നുമില്ലെങ്കില്‍ തന്നെയും മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട് എന്ന തീരുമാനത്തെ ഞാന്‍ മാനിക്കുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രെമിച്ചിരുന്നു പക്ഷേ പറഞ്ഞു തീര്‍ത്തു മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് യാതൊരു താല്പര്യവും അന്ന് ഉണ്ടായിരുന്നില്ല. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രശ്‌നത്തെ അഭിമുഖിക്കരിക്കാന്‍ ഞാന്‍ പരമാവധി ശ്രെമിച്ചു.എന്റെ സുഹൃത്തുക്കള്‍ ഒപ്പം നിന്നു, മുന്നോട്ട് സഞ്ചരിക്കാന്‍ ഊര്‍ജം തന്നു. ആര്‍ക്കു വേണ്ടിയും എന്റെ സന്തോഷങ്ങള്‍ മാറ്റിവെക്കേണ്ടതില്ലന്നുള്ള ചിന്തയില്‍ നിന്നാണ് pansexual വ്യക്തിയായ ഞാന്‍ അതേ sexuality യിലുള്ളതും വര്‍ഷങ്ങളായി പരസ്പരം മനസ്സിലാക്കിയിട്ടുള്ളതും മാനസികഅടുപ്പമുള്ളതുമായ ശ്രുതി സിത്താരയോടൊപ്പം മുന്നോട്ട് സഞ്ചരിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനം വാര്‍ത്തയാക്കിയതാണെന്നും മാധ്യമശ്രദ്ധ കിട്ടാനാണെന്നും പലരും എഴുതി. ഞങ്ങളുടെ ജീവിതത്തില്‍ വിവിധ മേഘലകളില്‍ കഴിവ് തെളിയിച്ചു മുന്നോട്ട് വന്നവരാണ് രണ്ടുപേരും, പ്രണയബന്ധത്തിന്റെ പേരില്‍ അറിയപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായി അതിനേ കാണാന്‍ ഇരുവരും ആഗ്രഹിക്കുന്നു. സുഹൃത്തും സഹോദരിയുമായ ഹെയ്ദി സാദിയ സന്തോഷം പങ്കുവെച്ചു ഷെയര്‍ ചെയ്ത പോസ്റ്റില്‍ നിന്നാണ് ഇത് വാര്‍ത്തയാകുന്നതും ശ്രെദ്ധിക്കപ്പെടുന്നതും. ട്രാന്‍സ് കമ്മ്യൂണിറ്റിക്കിടയില്‍ പോലും ഇന്നും കളിയാക്കപെടുന്നതാണ് ഇത്തരം ബന്ധങ്ങള്‍.
ജീവിതത്തില്‍ ഒറ്റയ്ക്ക് അതിജീവിക്കാന്‍ സാധിക്കാത്ത വ്യക്തിയായതുകൊണ്ടാണ് പെട്ടെന്ന് തന്നെ മറ്റൊരു ബന്ധം തിരഞ്ഞെടുത്തതും. ഞാനും മുന്‍പങ്കാളിയും രണ്ടായി താമസവും ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ breakup സ്റ്റാറ്റസും വീഡിയോയും മറ്റുള്ളവര്‍ക്ക് എന്നെ ബുള്ളയിങ്ങ് ചെയ്യുന്നതിന് ഇട്ടു കൊടുക്കുന്ന തരത്തിലുള്ളതായിരിന്നു.അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ട് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.വെട്ടുക്കിളി കൂട്ടം പോലെ എന്റെ പോസ്റ്റുകള്‍ക്കും ഇന്‍ബോക്‌സിലും ആളുകളുടെ ഉപദേശം കൊണ്ടും അമര്‍ഷം കൊണ്ടും നിറഞ്ഞു. എനിക്ക് നേരിട്ട് ബുദ്ധിമുട്ട് അറിയിച്ചതുകൊണ്ട് അദ്ദേഹം ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തും.ഇതിനിടയില്‍ നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം എന്ന അടിസ്ഥാനത്തില്‍ സൗഹൃദം നിലനിര്‍ത്തികൊണ്ട് സംസാരവും കോണ്‍ടാക്ടും തുടര്‍ന്നിരുന്നു .ഇതിനു ശേഷം എന്നെ ഫോണില്‍ ബന്ധപ്പെടുകയും ഞാനുമായി വീണ്ടും മുന്നോട്ട് ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഞാനുമായുള്ള ബന്ധത്തില്‍ കള്ളത്തരങ്ങള്‍ പറഞ്ഞു എന്നെ comfortable ആക്കി നിര്‍ത്തി വന്നിരുന്ന ഒരു വ്യക്തിയുമായി ഇനിയും പ്രണയബന്ധത്തില്‍ മുന്നോട്ട് പോകുന്നതില്‍ യുക്തിയില്ലന്നുള്ള ചിന്തയില്‍ ഞാന്‍ ഉറച്ചു നിന്നു.ഞങ്ങള്‍ ഇരുവരും ഒരുമിച്ചു താമസിച്ചിരുന്ന വീട്ടില്‍ നിന്നും എന്റെ സാധനങ്ങല്‍ shift ചെയ്യുന്നതിനായി ചെന്ന ദിവസം തൊട്ടടുത്തു താമസിക്കുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് എന്നെ കാണാനായി വിളിച്ചു. അവിടെ വെച്ച് ഒരാഗ്രഹം എന്നോട് അറിയിച്ചു നിന്റെ കഴുത്തില്‍ എനിക്ക് താലി കെട്ടാനോ സാധിച്ചില്ല അദ്ദേഹത്തിന്റെ കഴുത്തിലുള്ള മാല എനിക്ക് ഇട്ടു തരട്ടേ എന്നായിരുന്നു ആഗ്രഹം, അത് സാധ്യമല്ലന്നും തനിക്ക് അതിനോട് താല്പര്യമില്ലന്നും ഞാന്‍ അറിയിച്ചു. തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ എന്നെയും എന്റെ സുഹൃത്തുക്കളെയും കോണ്‍ടാക്ട് ചെയ്യുകയും അദ്ദേഹത്തിന് എന്നോട് അഞ്ചു മിനിറ്റ് സംസാരിക്കണമെന്നും മാനസികമായി ഒട്ടും ഓക്കേ അല്ലെന്നും അറിയിച്ചു, ചെറായി ബീച്ചില്‍ വെച്ച് കാണാം എന്നൊരു നിര്‍ദ്ദേശവും വെച്ചു. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു അവര്‍ തങ്ങള്‍ക്കായി കാത്തു നിന്നത്.മറ്റു പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ലന്നുള്ള ഉറപ്പിന്മേലാണ് ഞങ്ങള്‍ അഞ്ചുപേര്‍ അങ്ങോട്ട് ചെല്ലുന്നതും, അവിടെ ചെന്ന എന്നോട് തനിച്ചു സംസാരിക്കണമെന്ന് ആവിശ്യപകാരം ബീച്ച് ലൂടെ സുഹൃത്തുക്കള്‍ ഇരിക്കുന്നിടത്തും നിന്നും അല്പം മാറിയിരുന്നു സംസാരം തുടങ്ങി. സംസാരിക്കുന്നതിനിടയില്‍ എന്നെ തല്ലുകയും പോക്കറ്റില്‍ നിന്നും മഞ്ഞചരടില്‍ കോര്‍ത്ത താലി എടുത്തു കെട്ടാന്‍ വരുകയും ഞാന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടുകയും ചെയ്തു. ഇതിനിടയില്‍ കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങിയ അദ്ദേഹത്തെ 4 വര്‍ഷം കൂടെയുണ്ടായിരുന്ന അത്രയേറെ ഞാന്‍ സ്‌നേഹിച്ചിരുന്ന വ്യക്തിയായതുകൊണ്ടും അദ്ദേഹത്തെ തടയാനായി അടുത്തേക്ക് ഓടി ചെന്നു.
തനിച്ചു ബലംപ്രയോഗിച്ചു എന്തായാലും താലി കെട്ടാന്‍ സാധിക്കില്ല എന്നുള്ള ഉറപ്പ് എനിക്കുണ്ടായിരുന്നു. ഇതുകണ്ട് അദ്ദേഹത്തിന്റെ മൂന്നു ട്രാന്‍സ്മാന്‍ സുഹൃത്തുക്കള്‍ ഓടി എത്തുകയും പിന്നാലെ എന്റെ സുഹൃത്തുക്കള്‍ ഞങ്ങളുടെ അടുത്തേക്ക് ഓടുന്നുമുണ്ടായിരിന്നു. എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ എന്റെ കയ്യ്കളിലും കാലിലും പിടിക്കുകയും കെട്ടടാ താലി എന്നു ആക്രോശിക്കുകയും എന്റെ സുഹൃത്തുക്കള്‍ ഓടി എത്തിയതും ബലപ്രയോഗത്തിലൂടെ എന്റെ കഴുത്തില്‍ താലി കെട്ടുകയും ചെയ്തു. പിന്നീട് മാനസികമായും ശരീരകമായും ആകെ തളര്‍ന്ന ഞാന്‍ പോലീസ് വന്നതിന് ശേഷമാണ് അവിടെ നിന്നും തിരിച്ചു പോരുന്നത്. കേസ് ആക്കണ്ടന്നും വെറുതെ വിടണമെന്നും ഞാന്‍ തന്നെയാണ് അറിയിച്ചത്.ഒരു പ്രഹസന നാടകത്തിന്റെ പിന്നാലെ പോയി കളയാന്‍ സമയമില്ലാത്തതുകൊണ്ടും അതേല്പിച്ച മാനസിക ആഘാതം അത്ര വലുതായതുകൊണ്ടും ഞാന്‍ തന്നെയാണ് പരാതിയുമായി മുന്നോട്ട് പോകുന്നില്ലന്നു തങ്ങളുടെ ആവിശ്യം അവിടെ നിന്നും അവരുടെ ഉപദ്രവമില്ലാതെ പോയാല്‍ മതി എന്നും പോലീസില്‍ അറിയിച്ചത്. സുഹൃത്തുക്കളുടെ കൂടെ പോയ അദ്ദേഹം കരഞ്ഞു കൊണ്ട് ഇന്‍സ്റ്റാഗ്രാം ലൈവ് വരുകയും ഞങ്ങളെ വ്യക്തിഹത്യ ചെയ്യുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ കാണ്മാനില്ല എന്ന ഒരു വാര്‍ത്തയാണ് അറിയാന്‍ സാധിച്ചത്. ഇത്രയും സാഹസങ്ങള്‍ക്ക് കൂട്ടു നിന്ന സുഹൃത്തുക്കളോട് പോലും യാതൊരു commitment ഉം ഇല്ലാതെ അദ്ദേഹം ആരോടും ഒന്നും പറയാതെ ബീമാ പള്ളിയില്‍ പോകുന്നു.രണ്ടു ദിവസം യാതൊരു വിവരവുമില്ല. എന്റെ ഗതികേട് കൊണ്ട് വീണ്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കോണ്‍ടാക്ട് ചെയ്യേണ്ടി വരുന്നു.അവര്‍ക്ക് യാതൊരു ടെന്‍ഷനുമില്ലന്നുള്ളത് അവരുടെ സംസാരത്തില്‍ നിന്നു തന്നെ ബോധ്യപ്പെട്ടു. എന്റെ പ്രശ്‌നം കൊണ്ടാണ് അദ്ദേഹത്തെ കാണാതാവുന്നത് എന്നുള്ള തരത്തിലേക്ക് അത് വഴി മാറുന്നു. എന്നെ വീണ്ടും ആളുകള്‍ ബുള്ളയിങ്ങ് ചെയ്യുന്നു. അദ്ദേഹം സേഫ് ആയി തിരികെ എത്തിയെന്നു അറിയാന്‍ കഴിഞ്ഞു.നാളിതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ടു മൗനം പാലിച്ചത് അതിന് പറ്റിയ മാനസികാവസ്ഥ അല്ലാത്തതതുകൊണ്ടാണ്.ഞങ്ങള്‍ക്ക് വധഭീഷണിയുണ്ട്. എല്ലാവരോടും ഒന്നു മാത്രമേ പറയാനുള്ളൂ ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം?? റിലേഷന്‍ഷിപ്പില്‍ ആവുന്നതും പിരിയുന്നതും എല്ലാം സര്‍വ്വസാധാരണമായി കാണാന്‍ ശ്രെമിക്കണം.
സ്‌നേഹപൂര്‍വ്വം.എന്നാണ് കുറിപ്പ്