ദിൽഷയുടെ വിജയത്തെക്കുറിച്ച് ദയ അച്ചു പ്രതികരിച്ചു

0
146

ദിൽഷയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ദയ അച്ചു. ദിൽഷാ നീ ആരാണെന്നാണ് നിന്റെ വിചാരം. നിന്റെ വീഡിയോ ഞാൻ കണ്ടു. അതിനകത്ത് നീ പറയുന്നു ഒരു പാവയെപ്പോലെ നിന്നെ തട്ടിക്കളിക്കുന്നു എന്ന്. നീ ഒരു കാര്യം ചിന്തിച്ച് നോക്കണം. നീ ജയിക്കാനുള്ള കാരണം എന്താണ്. ഒരു ടാസ്ക് തന്നാൽ നീ ജയിക്കുമായിരിക്കും . പക്ഷേ അതല്ല ബി​ഗ് ബോസ് വിന്നറാകാനുള്ള യോ​ഗ്യത.പലപ്പോഴും നിന്റെ സംസാരം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാണ്.

നീ നിന്നെ തന്നെയാണ് പുകഴ്ത്തുന്നത്. റോബിൻ പോയത് മുതൽ നീ തന്നെയാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത്. അവരുടെ പിന്നാലെ നടന്നത് നീ തന്നെയാണ്. അത് നിന്റെ വോട്ടിനു വേണ്ടിയുള്ള ​ഗെയിം ആണ്. നീ ജയിക്കാനുള്ള കാരണം റോബിൻ തന്നെയാണ്. റോബിനോട് എനിക്ക് പ്രത്യേകിച്ച് ഇഷ്ടം ഒന്നും ഇല്ല. ഇപ്പോൾ നിന്റെ ഭാ​ഗത്ത് നിൽക്കാൻ കഴിയില്ല. നിന്റെ ​ഗെയിം പ്ലാൻ വിജയിച്ചു. ഉളുപ്പുണ്ടോ നിനക്ക് . നീ ലോക സുന്ദരിയാണെന്നാണ് നിന്റെ വിചാരം. നീ ഒന്നുമല്ല. ഇപ്പോഴും . ദയ അച്ചു ലൈവിലെത്തിയാണ് ദിൽഷക്കെതിരെ പൊട്ടിത്തെറിച്ചത്.