ധനുഷും ഐശ്വര്യയും വേർപിരിയുന്നു

0
123

ഐശ്വര്യയും ധനുഷും വേർപിരിയുന്നു. ​ഗോസിപ്പല്ല. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയാ ഫ്ലാറ്റ് ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയാണ് ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. ‘മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വർഷത്തെ ഞങ്ങളുടെ ഒരുമിച്ചുനിൽക്കൽ, വളർച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.

ഇന്ന് ഞങ്ങളുടെ വഴികൾ പിരിയുന്നിടത്ത് നിൽക്കുകയാണ്. വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകാലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേർപിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് ദയവായി നൽകണം.’ -ഇരുവരും കുറിച്ചു