ഭക്ഷണം ,വസ്ത്രം എല്ലാത്തിലും മതം !ഇപ്പോൾ ഇതാ കലയിലും …;ഹിന്ദുവല്ലെന്ന പേരിൽ ക്ഷേത്രത്തിൽ കലാകാരിക്ക് വിലക്ക് !

0
73

കേരളം ഒരുപാട് മാറി ,കേരളത്തിൽ ആളുകൾ അതിനേക്കാൾ മാറി ഇങ്ങനെയാണ്  നാം അവകാശപ്പെടുന്നത് .മലയാളികൾ ഇപ്പോളും ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിവ് കാണിക്കാറുണ്ടോ ?.ഇതൊരു വലിയ ചോദ്യം തന്നെയാണ് . ഇല്ല എന്ന് പറയാൻ ഒരിക്കലുമാകില്ല ഇപ്പോളും നമ്മൾക്കിടയിൽ ജാതിയും മതവും ഒക്കെ ഉണ്ട്.വളരെ ശക്തമായി തന്നെ .  മനസ്സിൽ മാത്രമല്ല ഇപ്പോൾ ഇതാ  കലയിൽ പോലും മതവും ജാതിയും തിരുകി കേറ്റാനാണ്  ചില കൂട്ടർ ശ്രമിക്കുന്നത് .ജാതി മത ഭേതമന്യേ കലയ്ക്കും കലാകാരൻ മാർക്കും വേണ്ടി നില കൊണ്ട മഹാമാൻമാരുടെ നാടൻ കേരളം .എന്നാൽ ഈ കേരളത്തിൽ തന്നെ ഹിന്ദുവല്ലാത്തതിനാല്‍ ഒലുകാരാകരിക്ക് തന്റെ അവസരം നിഷേധിച്ചിരിക്കുകയാണ് ക്ഷേത്രഭാരവാഹികള്‍.

ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്ന കലാകാരി ഹിന്ദുവല്ലാത്തതിനാല്‍ ചാര്‍ട്ട് ചെയ്ത പരിപാടി റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍.തൃശൂരിലെ കൂടല്‍മാണിക്യം ഭരതക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന മന്‍സിയ എന്ന കലാകാരിയുടെ ഭരതനാട്യമാണ് ഭാരവാഹികള്‍ റദ്ദാക്കിയിരിക്കുന്നത്.തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മനുഷ്യ ഈ കാര്യം വ്യക്തമാക്കിയത് .ഹിന്ദു അല്ലാത്തതിനാലാണ് തനിക്ക് അവസരം നഷ്ടമായതെന്നും മൻസിയ തന്റെ പോസ്റ്റിൽ വ്യക്തമാക്കി .

 

മന്‍സിയ വിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോല്‍സവത്തില്‍’ ഏപ്രില്‍ 21 വൈകീട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ.

നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് മതം മാറാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ ക്യാന്‍സല്‍ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

മതേതര കേരളം??ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം.