ആന്ധ്രാ പ്രദേശിൽ കൂറ്റന്‍ ഡാമിന്റെ നാലിടങ്ങളില്‍ വിള്ളല്‍

0
200

ആന്ധ്രാ പ്രദേശിൽ കൂറ്റന്‍ ഡാമിന്റെ നാലിടങ്ങളില്‍ വിള്ളല്‍ കണ്ടെത്തി .ആന്ധ്രയിലുള്ള  129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ തിരുപ്പതിക്ക്  സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ ആണ്  വിള്ളല്‍ കണ്ടെത്തിയത് .വിള്ളൽ  വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‍വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ  ഒഴിപ്പിച്ചു.

500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. ജലസംഭരണിയില്‍ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാൻ  ശേഷിയുള്ള ബണ്ടിൽ ഇപ്പോൾ ഉള്ളത് ൦.9 ടിഎംസി അടി വെള്ളം ആണ് ഉള്ളത് . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയാണ് സംഭരണിയിൽ ജലം നിറയാൻ കാരണമായിരിക്കുന്നത് .ഗ്രാമങ്ങളിൽ നിന്നും മാറ്റിയറ്റുള്ളവരെ സുരസ്ക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയട്ടുണ്ട് .

അതി ശക്തമായ മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ആന്ധ്രയിൽ പെയ്തത് .ഇതിന്റെ ഭാഗമായി മഴക്ക് ശമനം ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കാരണം ആന്ത്രയിലെ മിക്ക പ്രേദേശങ്ങളും വെള്ളത്തിനടിയിലാണ് . നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കനത്ത മഴയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. കിഴക്കന്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളില്‍ അധികവും.ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.