മഞ്ജുവാര്യർക്ക് അപമാനവും ഭീഷണിയും : ദീലീപ് അനുകൂലിയെന്ന് സംശയം

0
100

മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്ജു വാര്യരുടെ പരാതി. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.

ഭീഷണിപ്പെടുത്തല്‍, ഐ.ടി ആക്ട് അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതതയില്ല. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പൊലീസ് പുറത്തുവിടാത്തത്.