ജീവനൊടുക്കേണ്ട അവസ്ഥ, മുഖ്യമന്ത്രി സഹായിക്കുമെന്നാണ് വിശ്വാസം ;രേഷ്മയുടെ കുടുംബം !

0
161

പുന്നേൽ ഹരിദാസൻ വധകേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ വീടു വിട്ടുനൽകിയെന്ന കേസിൽ കഴിഞ്ഞ ദിവസമായിരുന്നു അധ്യാപികയായ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതിന് പിന്നാലെ രേഷ്മക്കെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടക്കുന്നുണ്ട് .ഇപ്പോൾ ഇതാ ഇതിൽ പ്രതികരിച്ച്  രംഗത്തെത്തിയിരിക്കുകയാണ് രേഷ്മയുടെ കുടുംബം .ആത്മഹത്യയുടെ വക്കിലാണ് തങ്ങൾ സൈബർ ആക്രമനാം അവസാനിപ്പിക്കണം എന്നുമാണ് കുടുംബം പറയുന്നത് .

മുഖ്യമന്ത്രിയെയും പാർട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബർ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങൾക്കു മുൻപിൽ വേറെ വഴിയില്ലെന്നും ആണ്  കുടുംബാംഗങ്ങൾ പറഞ്ഞു.തനിക്കെതിരെയുള്ള  സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് രേഷ്മ . അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം എന്നും കുടുംബം പറയുന്നു  . തങ്ങൾക്കു പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ഇതേസമയം തന്നെ രേഷ്മ കഴിഞ്ഞ ദിവസം തന്റെ ജോലി രാജിവെച്ചു എന്ന വാർത്തയും പുറത്ത് വന്നിരുന്നു .പുന്നോൽ അമൃത വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്നു ഇവർ. കേസിൽപ്പെട്ടതിനെത്തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെന്റ് നടപടി തുടരുന്നതിനിടെയാണ് ഇന്നലെ രേഷ്മ  രാജി നൽകിയത്. രാജിക്കത്ത് ലഭിച്ചതിനാൽ സസ്പെൻഷൻ ഉത്തരവു കൈമാറിയില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഹരിദാസൻ വധകേസിലെ 14–ാം പ്രതിയായ  നിജിൽ ദാസിനെ കഴിഞ്ഞ ദിവസം ആയിരുന്നു  രേഷ്മയുടെ ഭർത്താവ് ടി.പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ വച്ചു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍.ഇതോടെ ആയിരുന്നു പോലീസ് ഒളിവിൽ കഴിയാൻ സഹായം നൽകിയതിന് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത് .