തിരുവാതിരയെ ഇനി ദയവായി ട്രോളരുത് !

0
152

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിര വിവാദമാക്കേണ്ടതില്ലെന്ന് തിരുവാതിരയുടെ ഗാനരചയിതാവ് പൂവരണി കെ.വി.ടി. നമ്പൂതിരി. പാർട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സി.പി.ഐ.എം ആവശ്യപ്പെട്ടതെന്നും പിണറായിയെ പുകഴ്ത്താൻ നിർദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിവാദം ഒട്ടും പ്രതീക്ഷിച്ചില്ല. വിവാദത്തിനുള്ള വകുപ്പൊന്നും വരികളില്ല.

പിണറായി വിജയനെ പുകഴ്ത്താൻ പാർട്ടി ആവശ്യപ്പെട്ടില്ല. പിണറായി സ്തുതിയല്ല വരികളിലുള്ളത്. ഒറ്റ നോട്ടത്തിൽ അങ്ങനെ തോന്നുമെങ്കിലും മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്,’ . തന്നെ ഏൽപ്പിച്ച കാര്യം ചെയ്യുക മാത്രമാണ് ചെയ്‌തെന്നും പിന്നീടുള്ള കാര്യങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.