തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം

0
116

തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വീണ ജോര്‍ജിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം .ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ല എന്നാണ്  വിമര്‍ശനം ഉയർന്നിരിക്കുന്നത് .’ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ പറ്റുന്നില്ല. പുരസ്‌കാരങ്ങള്‍ക്ക് കുറവില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഗുണമില്ല. സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണെന്ന് കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയും വിമര്‍ശിച്ചു.

കൂടാതെ  സമ്മേളനത്തില്‍ വ്യവസായ മന്ത്രി ഉൾപ്പെടെയുള്ള മറ്റ്  മന്ത്രിമാര്‍ക്ക് എതിരെയും വിമര്‍ശനം ഉയർന്നിട്ടുണ്ട് മന്ത്രിമാരുടെ ഓഫിസുകളില്‍ നിന്ന് സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നുവെന്ന് ചില പ്രതിനിധികള്‍ വിമര്‍ശിച്ചു. ഭരണത്തില്‍ പാര്‍ട്ടി ഇടപെടേണ്ട എന്ന് മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെയും അംഗങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട് .ഒന്നാം പിണറായി സര്‍ക്കാര്‍ പോലെയല്ല രണ്ടാം സര്‍ക്കാര്‍. പല കാര്യങ്ങളിലും നടപടികള്‍ വൈകുന്നതായും  വിമര്‍ശനം ഉന്നയിചട്ടുണ്ട് .പല വനിതാ പ്രവര്‍ത്തകര്‍ക്ക് എതിരെയും നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് എതിരെ സിപിഎം നടപടി സ്വീകരിക്കണമെന്ന് കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയിലെ വനിതാ പ്രതിനിധി ആവശ്യപ്പെട്ടു. എസ്എഫ്‌ഐ വെറുമൊരു ആള്‍ക്കൂട്ടമായി മാറിയെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനമാണുണ്ടായത്.കഴിഞ്ഞ രണ്ട ദിവസമായി നടക്കുന്ന പൊതുചർച്ചയിൽ ഇത്തരത്തിൽ പാർട്ടിക്കെതിരെ വിമർശനങ്ങൾ ഉയരുനുണ്ട് എന്നത് ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ് .പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയർന്നിട്ടുണ്ട് .പാര്‍ട്ടിക്കാര്‍ പൊലീസില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കി. പക്ഷേ, ആര്‍.എസ്.എസുകാര്‍ക്ക് യഥേഷ്ടം സഹായം പോലീസിൽ നിന്നും ലഭിക്കുന്നുണ്ട് എന്നും   സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.പൊലീസിനെതിരെ വ്യാപകമായി ആക്ഷേപങ്ങളും പരാതികളും ഉയരുമ്പോളും പാര്‍ട്ടിയും സര്‍ക്കാരും ഇത് പരിഹരിക്കാനായി  എന്ത് ചെയ്തുവെന്നും ചര്‍ച്ചയില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്.