പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിൻമേലാണ് കസബ പൊലീസിന്‍റെ നടപടി.
സുനിലിന് മേലുള്ളത് വെറുമൊരു ആരോപണം മാത്രമല്ല ഗുരുതരമായ കേസാണ് എന്ന് പോലീസ് അറിയിച്ചു. തുടർ അന്വേഷണത്തിനായി കേസ് ചിറ്റൂർ സ്റ്റേഷനിലേക്ക് കൈമാറിയട്ടുണ്ട്.സുനിലിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതോടെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചട്ടുണ്ട് .
ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത് .പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നു പ്രതി എന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത് .തുടർന്ന് അനേഷണം നടത്തിയ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .കസബ പൊലീസാണ് സുനിലിനെ അറസ്റ്റ് ച്യ്തത് .പിന്നീട് പ്രതിയെ ചിറ്റൂർ പൊലീസിന് കൈമാറുകയായിരുന്നു .
ഇതേസമയം തന്നെ കാറില്‍ യാത്ര ചെയ്യവെ ശീതളപാനീയം കൊടുത്ത് മയക്കി കിടത്തി പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ യുവതിയെ സിപിഎം പുറത്താക്കി എന്ന ആരോപണവും ഉയരുന്നുണ്ട് .യുവതിയെ പീഡിപ്പിച്ച് നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സി.പി.എം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ വാര്‍ത്ത പരന്നതിനുപിന്നാലെയാണ് യുവതിക്കെതിരെ നടപടി എടുത്തത്.